കാസര്‍കോട്: പൊയിനാച്ചി സ്വദേശിയായ യുവാവിനെ ഹണിട്രാപ്പില്‍പ്പെടുത്തി പണവും സ്വര്‍ണ്ണവും കൈക്കലാക്കി മുങ്ങിയ കേസില്‍ പ്രതിയായ യുവതിയെ ഉഡുപ്പിയില്‍ നിന്ന് പിടികൂടി.
ചെമ്മനാട് കൊമ്പനടുക്കം സ്വദേശിനി ശ്രുതി ചന്ദ്രശേഖര്‍ (35)നെയാണ് ഇന്നലെ കര്‍ണാടക ഉഡുപ്പിലെ ലോഡ്ജില്‍ നിന്ന് മേല്‍പറമ്പ് പോലീസ്പിടികൂടിയത്. ഐഎസ്ആര്‍ഒ, ഉദ്യോഗസ്ഥയെന്ന് തെറ്റിദ്ധരിപ്പിച്ച് ഇന്‍സ്റ്റാഗ്രാം പരിചയപ്പെട്ട പൊയിനാച്ചിയിലെ 30കാരനില്‍ നിന്ന് ഒന്നരപവന്‍ സ്വര്‍ണ്ണമാലയും ഒരു ലക്ഷം രൂപയും ശ്രുതി കൈക്കലാക്കിയത്. സ്വര്‍ണ്ണവും പണവും തിരിക്കെ ആവശ്യപ്പെട്ടപ്പോള്‍ പീഡന കേസില്‍പ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു.പണവും സ്വര്‍ണ്ണവും നഷ്ടപ്പെട്ട യുവാവ് മേല്‍പ്പറമ്പ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഇതിനെ തുടര്‍ന്ന് രണ്ട് ആണ്മക്കളുമായി ഒളിവില്‍ കഴിഞ്ഞു വരുന്നതിനിടെയാണ് മേല്‍പ്പറമ്പ് എസ്ഐ കെ.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ശ്രുതിയെ കസ്റ്റഡിലെടുത്തത്. ഒളിവില്‍ കഴിയുന്നതിനിടെ മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചെങ്കിലും കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു.
ഐഎസ്ആര്‍ഒയില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍, ഐഎഎസ് വിദ്യാര്‍ഥിനി എന്നിങ്ങനെചമഞ്ഞായിരുന്നു വിവാഹവാഗ്ദാനം നല്കി യുവതി യുവാക്കളെ വലയിലാക്കിയതെന്നാണ് പറയുന്നത്. പുല്ലൂര്‍ സ്വദേശിയായ യുവാവിനെതിരെ മംഗഌറില് പീഡനക്കേസ് നല്കി ജയിലിലടച്ചതോടെയാണ് സമാന രീതിയില്‍ പലരെയും തട്ടിപ്പിനിരയാക്കിയതായുള്ള ആരോപണങ്ങള്‍ പുറത്തുവന്നത്. ജയിലിലായ യുവാവില്‍ നിന്ന് മാത്രം 5 ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി.
തൃശൂര്‍ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥനെ ഹണി ട്രാപ്പില്‍പ്പെടുത്തി 16 ലക്ഷത്തോളം രൂപ ശ്രുതി കൈലാക്കിയിരുന്നു. ഈ പോലീസ് ഉദ്യോഗസ്ഥനെ മാംഗ്ലൂരിലേക്ക് വിളിച്ച് വരുതിയശേഷം ലോഡ്ജില്‍ വെച്ച് പീഡിപ്പിച്ചാതായി കാണിച്ച് മാംഗ്ലൂര്‍ പോലീസില്‍ പരാതി നല്‍കുകയും ഇയാളെ ജയിലില്‍ അടപ്പിക്കുകയും ചെയ്തു. ജാമ്യത്തില്‍ ഇറങ്ങിയ പോലീസുകാരനെ പോസ്കോ കേസില്‍ പെടുത്തി വീണ്ടും ഇയാളെ ജയിലിലാക്കി. പോലീസ് ഉദ്യോഗസ്ഥന് ഇപ്പോള്‍ സസ്പെന്‍ഷനിലാണ്.കൊല്ലത്ത് വച്ച് ബാങ്ക് ജീവനക്കാരി എന്ന പേരില്‍ ഹോസ്റ്റലില്‍ താമസിക്കുകയും കൂടെയുണ്ടായിരുന്ന യുവതിയുടെ സ്വര്‍ണാഭരണങ്ങള്‍ വായ്പയായി വാങ്ങിയ ശേഷം അവിടെ നിന്നും മുങ്ങിയിരുന്നു.
തിരുവനന്തപുരത്തുള്ള ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥന്റെ ബന്ധുവിനെ ഹണി ട്രാപ്പില്‍പെടുത്തി ലക്ഷങ്ങള്‍ കൈക്കലാക്കിയിരുന്നു. കണ്ണൂര്‍ സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥനെയും കബളിപ്പിച്ച് ലക്ഷങ്ങള്‍ കൈക്കലാക്കി. മറ്റൊരു ജില്ലക്കാരനായ ബാങ്ക് മാനേജറില്‍ നിന്നും സമാനമായ രീതിയില്‍ 4 ലക്ഷം രൂപ കൈക്കലാക്കി. നാണക്കേട് ഭയന്ന് പലരും വിവരം പോലീസില്‍ പറയാന്‍ മടിക്കുകയായിരുന്നു. ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: