കോയമ്പത്തൂര്‍ : സ്കൂള്‍ ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം ഉണ്ടായ ഡ്രൈവര്‍ കുട്ടികളെ സുരക്ഷിതരാക്കിയ ശേഷം മരണത്തിന് കീഴടങ്ങി. വെള്ളക്കോവില്‍ കെസിപി നഗറില്‍ താമസിക്കുന്ന സ്കൂള്‍ ബസ് ഡ്രൈവറായ സോമലയപ്പന് (49)നാണ് മരിച്ചത്.
വേദനയ്ക്കിടയിലും ബസ് സുരക്ഷിതമായി ഒതുക്കി നിര്‍ത്തിയ ശേഷമാണ് സോമലയപ്പന് മരണത്തിന് കീഴടങ്ങിയത്.ഇതോടെ ബസിലുണ്ടായിരുന്ന 20 കുട്ടികളും രക്ഷപ്പെട്ടു. സോമലയപ്പന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കുടുംബത്തിന് അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു.
അയ്യന്നൂരിലെ സ്വകാര്യ സ്കൂളിലെ ബസ് ഡ്രൈവറാണ് സോമലയപ്പന് . ഒരു വര്‍ഷം മുമ്പാണ് ജോലിയില്‍ പ്രവേശിച്ചത്. ഭാര്യ ലളിത ബസില്‍ സഹായിയായി ജോലി ചെയ്തിരുന്നതായാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: