Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആര്‍എസ്എസ് വിലക്ക് നീക്കിയത് അനിവാര്യ നടപടി: മധ്യപ്രദേശ് ഹൈക്കോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2024, 01:15 am IST
in India

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആര്‍എസ്എസ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കിയ കേന്ദ്രനടപടിയില്‍ പ്രതികരണവുമായി മധ്യപ്രദേശ് ഹൈക്കോടതി. കേന്ദ്രസര്‍ക്കാരിന് തെറ്റ് തിരുത്താന്‍ ഏകദേശം അഞ്ച് പതിറ്റാണ്ടുകള്‍ വേണ്ടിവന്നതില്‍ ഖേദം പ്രകടിപ്പിക്കുന്നു. ആര്‍എസ്എസ് പോലെ അന്താരാഷ്‌ട്രതലത്തില്‍ പ്രശസ്തമായ ഒരു സംഘടനയെ രാജ്യത്തെ നിരോധിത സംഘടനകളുടെ കൂട്ടത്തില്‍ തെറ്റായി ഉള്‍പ്പെടുത്തിയതില്‍ നീക്കം ചെയ്യേണ്ടത് അനിവാര്യമാണെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് സുശ്രുത അരവിന്ദ് ധര്‍മാധികാരി, ജസ്റ്റിസ് ഗജേന്ദ്ര സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഈ നിരീക്ഷണം.

രാജ്യത്തെ പല തരത്തില്‍ സേവിക്കണമെന്നുള്ള നിരവധി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ആഗ്രഹങ്ങള്‍ ഈ അഞ്ച് പതിറ്റാണ്ടിനുള്ളില്‍ നിരോധനം കാരണം കുറഞ്ഞു. ഈ കോടതി നിലവിലെ നടപടിക്രമങ്ങളിലൂടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ മാത്രമാണ് വിലക്ക് നീക്കിയത്. വിലക്ക് നീക്കിക്കൊണ്ടുള്ള ഉത്തരവ് കേന്ദ്രപഴ്സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പിന്റെയും ആഭ്യന്തരമന്ത്രാലയത്തിന്റെയും വെബ്സൈറ്റിന്റെ ഹോം പേജില്‍ പരസ്യമായി പ്രദര്‍ശിപ്പിക്കണം.

കോടതി വിധി പുറപ്പെടുവിച്ച് 15 ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ ഉത്തരവ് മുഴുവന്‍ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കൈമാറണമെന്നും കോടതി ഉത്തരവിലുണ്ട്. ആര്‍എസ്എസ് വിവിധ മേഖലകളില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ സേവാഭാരതി, സരസ്വതി ശിശുമന്ദിര്‍ എന്നിവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെയും കോടതി ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

ഏതെങ്കിലും പഠനത്തിന്റെയോ സര്‍വേയുടെയോ റിപ്പോര്‍ട്ടിന്റെയോ അടിസ്ഥാനത്തിലായിരിക്കില്ല ആര്‍എസ്എസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനെ വിലക്കിയതെന്നും ഉത്തരവിലുണ്ട്. ഏതെങ്കിലും സംഘടനയെ ജീവനക്കാര്‍ക്ക് വിലക്കുള്ള പ്രസ്ഥാനമായി വിജ്ഞാപനം ചെയ്യണമെങ്കില്‍ വ്യക്തമായ കാരണം കാണിക്കണം. ഭരണത്തില്‍ ഇരിക്കുന്നവരുടെ വ്യക്തിഗതമായ അഭിപ്രായങ്ങളാവരുത് അതിനു കാരണമെന്ന് കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആര്‍എസ്എസ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്കിനെതിരെ റിട്ട. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനായ പുരുഷോത്തം ഗുപ്ത നല്കിയ ഹര്‍ജി തീര്‍പ്പാക്കുകയായിരുന്നു കോടതി. സപ്തംബറിലാണ് പുരുഷോത്തം ഗുപ്ത ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. തുടര്‍ന്ന് കോടതി വിലക്കിന് വിശദീകരണം തേടി കേന്ദ്രത്തിന് നോട്ടീസ് നല്കുകയായിരുന്നു. മെയ് 22ന് ഓണ്‍ലൈനായി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മറുപടി നല്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു. വിലക്ക് നീക്കിയതായി അറിയിച്ച് ജൂലൈ 10ന് കേന്ദ്രം കോടതിയില്‍ സത്യവാങ്മൂലം നല്കുകയും ചെയ്തു. തുടര്‍ന്നാണ് കോടതി കേസ് തീര്‍പ്പാക്കിയത്.

1966ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ പങ്കാളികളാവുന്നത് വിലക്കി ഉത്തരവിറക്കിയത്. 1970ലും 1980ലും ഈ ഉത്തരവ് പരിഷ്‌കരിച്ചു. ഈ വിലക്കാണ് ജൂലൈ ഒന്‍പതിന് കേന്ദ്ര പേഴ്സണല്‍, പബ്ലിക് ഗ്രിവന്‍സസ് ആന്‍ഡ് പെന്‍ഷന്‍ മന്ത്രാലയത്തിനുകീഴിലെ പേഴ്സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പ് പുതിയ ഉത്തരവിലൂടെ നീക്കിയത്.

Tags: Central govermentMadhya Pradesh High CourtRSS ban
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

Kerala

അമൃത് പദ്ധതിക്ക് കേന്ദ്രം നല്‍കുന്നത് 2525.8 കോടി; 732 പദ്ധതികള്‍ ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് മന്ത്രി

India

ഇപിഎഫ് പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്; ഇപിഎഫ് പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്

Kerala

സമഗ്രശിക്ഷ പദ്ധതിയില്‍ കേരളത്തിന് ലഭിച്ചത് 1597.48 കോടി

Editorial

കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്ന കേന്ദ്ര നീക്കം

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.