കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ കുടുംബത്തിനെതിരെ സൈബര്‍ ആക്രമണം നടത്തിയതിന് കോഴിക്കോട് സൈബര്‍ പൊലീസ് കേസെടുത്തു.സൈബര്‍ ആക്രമണത്തിനെതിരെ കുടുംബം പരാതി നല്‍കിയിരുന്നു. പരാതിക്കാരുടെ വിശദ മൊഴി പൊലീസ് രേഖപ്പെടുത്തി. അര്‍ജുന്റെ അമ്മയുടെ മാധ്യമങ്ങളോടുളള പ്രതികരണഭാഗം എഡിറ്റ് ചെയ്തായിരുന്നു പ്രചരണം നടത്തിയത്.
അതിനിടെ അര്‍ജുനെ കണ്ടെത്താനുളള തെരച്ചില്‍ പതിനൊന്നാം ദിവസവും വിജയിച്ചില്ല. ഇടവിട്ട് മഴ പെയ്യുന്നതും ഗംഗാവാലി നദിയിലെ ശകതമായ അടിയൊഴുക്കും തെരച്ചിനിന് തടസം സൃഷ്ടിക്കുന്നുണ്ട്.
മുങ്ങല്‍ വിദഗ്ദ്ധര്‍ക്ക് നദിയിലേക്ക് ഇറങ്ങാന്‍ സാധിച്ചിട്ടില്ല. തെരച്ചിലിനായി കൂടുതല്‍ ഉപകരണങ്ങള്‍ എത്തിക്കുമെന്ന് കാല്വാര് എം എല്‍ എ പറഞ്ഞു.
മന്ത്രിമാരായ പി എ മൊഹമ്മദ് റിയാസും എ കെ ശശീന്ദ്രനും വെളളിയാഴ്ച ഷിരൂര്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: