തൃശൂര്‍: വലപ്പാട് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡില്‍നിന്ന് 20 കോടി രൂപ തട്ടിയ കേസിലെ പ്രതി ധന്യ മോഹന്‍ ഓണ്‍ലൈന്‍ റമ്മിക്ക് അടിമയെന്ന് പൊലീസ്. രണ്ട് കോടി രൂപയുടെ റമ്മി ഇടപാടുകള്‍ ഇവര്‍ നടത്തിയതായി വ്യക്തമായിട്ടുണ്ട്.
തട്ടിയെടുത്ത പണം ഉപയോഗിച്ച് ഇവര്‍ ആഡംബര വസ്തുക്കളും സ്ഥലവും വീടും വാങ്ങിയിട്ടുണ്ട്. റിട്ടേണ്‍ സമര്‍പ്പിക്കാത്തതിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസും ധന്യക്ക് നല്‍കിയിട്ടുണ്ട്.
അഞ്ച് വര്‍ഷം കൊണ്ടാണ് ധന്യ കോടികളുടെ തട്ടിപ്പ് നടത്തിയതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. വലപ്പാട് സിഐയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്..
വലപ്പാട് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡില്‍ 18 വര്‍ഷമായി ജോലി ചെയ്ത് വരികയായിരുന്നു ധന്യ. 2019 മുതല്‍ വ്യാജ വായ്പകള്‍ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റല്‍ പേഴ്സണല്‍ ലോണ്‍ അക്കൗണ്ടില്‍നിന്നും പിതാവിന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്താണ് 20 കോടിയോളം രൂപ തട്ടിച്ചത്.
ധന്യ ഇപ്പോള്‍ ഒളിവിലാണ്. ഇവര്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: