മുംബൈ: മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ. മഴ ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ താനെയിലെയും റായ്ഗഡിലെയും പാൽഗറിലെയും നവി മുംബൈയിലെയും വിഭ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.
പുണെ, മുംബൈ, പാൽഗർ, താനെ, റായ്ഗഡ് എന്നിവിടങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. റോഡുകളിലെല്ലാം വെള്ളക്കെട്ടാണ്. അത്യാവശ്യത്തിനല്ലാതെ വീടുകളിൽനിന്നു പുറത്തിറങ്ങരുതെന്നാണ് ഭരണകൂടം നൽകുന്ന മുന്നറിയിപ്പ്.
മുംബൈയിൽ മാത്രം 160ഓളം പേരെയാണു കനത്ത മഴയെ തുടർന്ന് മാറ്റിപ്പാർപ്പിച്ചത്. കണക്കുകൾ പ്രകാരം മേയ് 15 മുതൽ 94 പേർ മഴക്കെടുതിയിൽ മരിച്ചു. 306 പക്ഷിമൃഗാദികളും ചത്തു. അതേസമയം, റോഡ്, റെയിൽ വ്യോമഗതാഗതങ്ങൾ താറുമാറായിരിക്കുകയാണ്. പല വിമാനങ്ങളും റദ്ദാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: