അഗര്‍ത്തല: ത്രിപുരയിലെ ത്രിതല പഞ്ചായത്തുകളിലെ 70 ശതമാനം സീറ്റുകളിലും ബിജെപി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ സെക്രട്ടറി അസിത് കുമാര്‍ ദാസാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സിപിഐഎമ്മും കോണ്‍ഗ്രസും ഒരുമിച്ച് ബിജെപിയെ നേരിടാന്‍ നീക്കങ്ങള്‍ നടത്തിയിരുന്നുവെങ്കിലും ഭൂരിപക്ഷം സീറ്റുകളിലും സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ കഴിഞ്ഞില്ല.
ത്രിതല പഞ്ചായത്ത് സംവിധാനത്തിലാകെ 6,889 സീറ്റുകളാണുള്ളത്. ഇതില്‍ 4805 സീറ്റുകളിലാണ് ബിജെപി എതിരില്ലാതെ വിജയിച്ചത്. ഗ്രാമപഞ്ചായത്തുകളിലെ 6370 സീറ്റുകളില്‍ 4,550 സീറ്റുകളില്‍ ബിജെപി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ 71 ശതമാനം സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടക്കാതെ പോകുന്നത്.
ബാക്കിയുള്ള 1,819 സീറ്റുകളില്‍ ബിജെപി 1,809 സീറ്റുകളിലാണ് മത്സരിക്കുന്നത്. സിപിഐഎം 1,222 സീറ്റുകളിലും കോണ്‍ഗ്രസ് 731 സീറ്റുകളിലും മത്സരിക്കുന്നു. ബിജെപി ഘടകകക്ഷിയായ ടിപ്ര മോത്ത 138 സീറ്റുകളിലാണ് സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നത്.
പഞ്ചായത്ത് സമിതികളില്‍ ആകെയുള്ള 423 സീറ്റുകളില്‍ 235 സീറ്റുകളില്‍ ബിജെപി വിജയിച്ചു. 188 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ 188 സീറ്റുകളിലും ബിജെപി മത്സരിക്കുന്നു. സിപിഐഎം 148 സീറ്റുകളിലും ബിജെപി 98 സീറ്റുകളിലുമാണ് മത്സരിക്കുന്നതെന്ന് അസിത് കുമാര്‍ ദാസ് പറഞ്ഞു.
116 ജില്ലാ പരിഷത്ത് സീറ്റുകളില്‍ 20ല്‍ ബിജെപി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ബാക്കി 96 ജില്ലാ പരിഷത്ത് സീറ്റുകളിലും ബിജെപി മത്സരിക്കുന്നു. സിപിഐഎം 81 സീറ്റുകളിലും കോണ്‍ഗ്രസ് 76 സീറ്റുകളിലും മത്സരിക്കുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി 96% സീറ്റുകളിലും ബിജെപി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
സംസ്ഥാനത്ത് ആകെ 1294153 വോട്ടർമാരാണ് ഉള്ളത്. 6.35 ലക്ഷം പേർ സ്ത്രീകളാണ്. ഗ്രാമ പഞ്ചായത്തുകളിലേക്ക് 4550 സീറ്റുകളിലും പഞ്ചായത്ത് സമിതികളിൽ 423 സീറ്റുകളിലും ജില്ലാ പഞ്ചായത്തുകളിൽ 20 സീറ്റുകളിലും ബിജെപിക്ക് എതിരാളികളില്ല. ഗ്രാമപഞ്ചായത്തിൽ 71 ശതമാനം സീറ്റുകളിലും പഞ്ചായത്ത് സമിതികളിൽ 55 ശതമാനം സീറ്രുകളിലും ജില്ലാ പഞ്ചായത്തിൽ 17 ശതമാനം സീറ്റുകളിലും ബിജെപി ജയിച്ചു. ഓഗസ്റ്റ് എട്ടിനാണ് അവശേഷിക്കുന്ന സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: