കോഴിക്കോട്: റഗ്ബി ജൂനിയര്‍ ഏഷ്യാ കപ്പിനുള്ള ഭാരത ടീം ക്യാമ്പിലേക്ക് മലയാളി താരം തെരഞ്ഞെടുക്കപ്പെട്ടു.. കോഴിക്കോട് സ്വദേശിയായ ടി.വി. അഭയ്നാഥാണ് ഇടംനേടിയത്. മെഡിക്കല്‍ കോളേജിനടുത്തുള്ള സാവിയോ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ്.
കോട്ടൂളി താഴത്തെ വീട്ടില്‍ ടി.വി. അഭിലാഷിന്റെയും ബബിതയുടെയും മകനാണ്.
കോട്ടുളി സരസ്വതി സ്കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോളാണ് അഭയ്നാഥ് റഗ്ബി പരിശീലനം തുടങ്ങിയത്. കഴിഞ്ഞ മാസം ആറ്റിങ്ങലില്‍ നടന്ന സംസ്ഥാന റഗ്ബി ചാമ്പ്യന്‍ഷിപ്പില്‍ ചാമ്പ്യന്മാരായ കോഴിക്കോട് ജില്ല ടീം അംഗമാണ് അഭയ്നാഥ്.
അണ്ടര്‍ 14 സംസ്ഥാന റഗ്ബി ചാമ്പ്യന്‍ഷിപ്പിലും 2023ലെ അണ്ടര്‍ 18 ചാമ്പ്യന്‍ഷിപ്പിലും വെള്ളി മെഡലും നേടിയിട്ടുണ്ട് ഈ മിടുക്കന്. വിനു കെ. വിശ്വനാഥാണ് പരിശീലകന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: