പാരീസ്: ടെന്നിസ് താരം ആന്‍ഡി മറേ പാരീസ് ഒളിംപിക്‌സ് സിംഗിള്‍സില്‍ കളിക്കില്ലെന്ന് അറിയിച്ചു. പക്ഷെ ഡബിള്‍സില്‍ സഹതാരം ഡാന്‍ ഇവാനുമൊത്ത് കോര്‍ട്ടിലിറങ്ങും. 37കാരനായ താരത്തിന്റെ കരിയറിലെ അവസാന മത്സരമായിരിക്കും ഡബിള്‍സിലൂടെ നടക്കുകയെന്ന് അദ്ദേഹം വ്യക്തിമാക്കി.
കുറച്ചു വര്‍ഷങ്ങളായി പരിക്ക് വല്ലാതെ അലട്ടിക്കൊണ്ടിരിക്കുന്ന താരം രണ്ടാഴ്ച മുമ്പ് നടന്ന വിംബിള്‍ഡനില്‍ നിന്ന് ഇടയ്‌ക്ക് വച്ച് പിന്‍മാറിയിരുന്നു. അത് തന്റെ അവസാന മത്സരമാണ്. പാരീസില്‍ ഇനി സംഗിള്‍സ് കളിക്കാന്‍ സാധിക്കില്ല. അതിനാല്‍ ഡബിള്‍സില്‍ മാത്രമേ ഇറങ്ങുന്നുള്ളൂ എന്ന് താരം വ്യക്തമാക്കി.
പാരീസില്‍ നാളെ ആരംഭിക്കുന്ന ടെന്നിസ് ടൂര്‍ണമെന്റുകളുടെ ഫിക്‌സര്‍ തയ്യാറാക്കുന്നതിന് തൊട്ടുമുമ്പായാണ് താരം സിംഗിള്‍സില്‍ കളിക്കില്ലെന്ന വിവരം അറിയിക്കുന്നത്. പുരുഷ സിംഗിള്‍സില്‍ രണ്ട് ഒളിംപിക് സ്വര്‍ണം നേടിയ താരമാണ് ആന്‍ഡി മറേ. 2012ല്‍ ലണ്ടനിലും 2016ല്‍ റയോ ഡി ജനീറോയിലും ആണ് താരം സ്വര്‍ണം നേടിയത്. ഒളിംപിക്‌സില്‍ രണ്ട് സ്വര്‍ണം നേടുന്ന ഏക ടെന്നിസ് താരം കൂടിയാണ് മറേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: