ന്യൂദല്‍ഹി: വനവാസികളുടെ എണ്ണം കുറയുകയാണെന്നും അതേ സമയം ബംഗ്ലാദേശികളായ കടന്നുകയറ്റക്കാരുടെ എണ്ണം കൂടുകയാണെന്നും ഝാര്‍ഖണ്ഡില്‍ നിന്നുള്ള ബിജെപി എംപി നിഷികാന്ത് ദുബൈ. ഹിന്ദുക്കള്‍ കുറഞ്ഞ് ഇല്ലാതാകുന്നത് തടയാന്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ വേണമെന്നും അദ്ദേഹം പാര്‍ലമെന്റില്‍ തുറന്നടിച്ചു.
‘ഞാന്‍ ഝാര്‍ഖണ്ഡിലെ സാന്താള്‍ പര്‍ഗാന മേഖലയില്‍ നിന്നാണ് വരുന്നത്. 2000ല്‍ ബിഹാറില്‍ നിന്ന് വേര്‍പെട്ട് ഝാര്‍ഖണ്ഡ് പ്രത്യേക സംസ്ഥാനമായപ്പോള്‍ 36 ശതമാനം വനവാസികളാണ് അവിടെ ഉണ്ടായിരുന്നത്. ഇന്നത് വെറും 26 ശതമാനമാണ്. പത്തു ശതമാനം വനവാസികള്‍ എവിടെ പോയി? ഇതിലൊന്നും പാര്‍ലമെന്റിന് ഒരു ദുഖവുമില്ല. വോട്ട് ബാങ്ക് രാഷ്‌ട്രീയം മാത്രമാണവിടെ. സംസ്ഥാനത്തെ ജെഎംഎം- കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അനങ്ങുന്നില്ല. ബംഗ്ലാദേശില്‍ നിന്നുള്ള കടന്നുകയറ്റം കൂടുകയാണ്. നുഴഞ്ഞുകയറുന്നവര്‍ വനവാസി സ്ത്രീകളെയാണ് വിവാഹം കഴിക്കുന്നത്. അവിടെ നൂറിലേറെ വനവാസി മുഖ്യമാരുണ്ട്. ഇവരുടെയെല്ലാം ഭര്‍ത്താക്കന്മാര്‍ മുസ്ലിങ്ങളാണ്. പക്കൂരിലെ താരാനഗറിലും ഇലാമിയിലും ദാഗപായിലും കലാപം വരെയുണ്ടായി. മാള്‍ദ, മുര്‍ഷിദാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ മേല്‍പ്പറഞ്ഞ പ്രദേശങ്ങളിലെ ഹിന്ദുക്കളെ കുടിയൊഴിപ്പിക്കുകയാണ്. ഹിന്ദുഗ്രാമങ്ങള്‍ ശൂന്യമാകുകയാണ്. ഇത് ഗുരുതരമായ പ്രശ്‌നമാണ്, ശൂന്യവേളയില്‍ വിഷയം അവതരിപ്പിച്ച് അദ്ദേഹം പറഞ്ഞു.
ഞാന്‍ പറയുന്നതെല്ലാം രേഖയിലാക്കണം. പറയുന്നത് തെറ്റാണെങ്കില്‍ ഞാന്‍ രാജിവയ്‌ക്കാം. ഈ സാഹചര്യത്തില്‍ ബംഗ്ലാദേശികള്‍ കയറിക്കൂടുന്ന, ബംഗാളിലെ കിഷന്‍ ഗഞ്ജ്, അരാരിയ, കതിഹാര്‍, മാള്‍ദ, മുര്‍ഷിദാബാദ്, തുടങ്ങിയ പ്രദേശങ്ങളെ കേന്ദ്ര ഭരണ പ്രദേശങ്ങളാക്കണം. ഇല്ലെങ്കില്‍ ഹിന്ദുക്കള്‍ ഇല്ലാതാകും. പാര്‍ലമെന്റ് അവിടേക്ക് ഒരു സമിതിയെ അയയ്‌ക്കണം. മതംമാറ്റങ്ങള്‍ക്കും വിവാഹങ്ങള്‍ക്കും അനുമതി അനിവാര്യമാക്കണമെന്ന 2010ലെ നിയമ കമ്മിഷന്റെ ശിപാര്‍ശ നടപ്പാക്കണം. അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: