കണ്ണൂര്‍: വാഹനാപകടത്തെ തുടര്‍ന്ന് റോഡില്‍ തെറിച്ച വീണ യുവാവിന്റെ ശരീരത്തിലൂടെ അഗ്നിശമന സേന വാഹനം കയറിയിറങ്ങി.അപകടത്തില്‍ എളമ്പാറ സ്വദേശി അനുരാഗ് മരിച്ചു.
മട്ടന്നൂര്‍ കൊതേരിയിലാണ് ദാരുണ സംഭവമുണ്ടായത്. അനുരാഗ് സഞ്ചരിച്ച ഇരുചക്ര വാഹനം കാറുമായി കൂട്ടിയിടിച്ചാണ് അപകടം. റോഡില്‍ വീണ അനുരാഗിന്റെ ശരീരത്തിലൂടെ പിന്നാലെ വന്ന അഗ്നി ശമന സേന വാഹനം കയറി ഇറങ്ങുകയായിരുന്നു.
ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.
















