ന്യൂഡല്‍ഹി: ബാങ്കിന്റെ സേവനത്തിലെ പിഴവുമൂലം നിങ്ങള്‍ക്ക് മനക്ളേശമുണ്ടായോ? ഒരു ലക്ഷം രൂപ വരെ നഷ്ടപരിഹാരത്തിന് വകുപ്പുണ്ട്. ബാങ്കുകളുടെ സേവനം സംബന്ധിച്ച മറ്റു പരാതികള്‍ക്കും 20 ലക്ഷം രൂപ വരെയുള്ള നഷ്ടപരിഹാരം ഉപഭോക്താവിന് നേടിക്കൊടുക്കാന്‍ ബാങ്കിംഗ് ഓംബുഡ്സ്മാന് കഴിയും. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള പരാതികളും പരിഹരിക്കാവും. ബാങ്കിടപാടുമായി ബന്ധപ്പെട്ട പരാതികള്‍ മാത്രമല്ല, പ്രവൃത്തിസമയം പാലിക്കാതിരിക്കുക ഡെബിറ്റ് , ക്രെഡിറ്റ് കാര്‍ഡ് ഓപ്പറേഷനില്‍ റിസര്‍വ് ബാങ്ക് നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരിക്കുക, തെറ്റായ വിവരങ്ങള്‍ നല്കി സാമ്പത്തിക നഷ്ടത്തിനിടയാക്കുക തുടങ്ങിയവ സംബന്ധിച്ചും പരാതിപ്പെടാം. ആദ്യം ബാങ്കിന്റെ സംവിധാനത്തില്‍ പരാതി സമര്‍പ്പിക്കണം. 30 ദിവസത്തിനകം തൃപ്തികരമായ തീരുമാനം ഉണ്ടായില്ലെങ്കിലാണ് ബാങ്കിംഗ് ഓംബുഡ്സ്മാന് പരാതി നല്‍കേണ്ടത്. ഒരു വര്‍ഷത്തിനകം സമര്‍പ്പിക്കാന്‍ ശ്രദ്ധിക്കണം. സൈറ്റ്: https://cms.rbi.org.in. ടോള്‍ഫ്രീ നമ്പര്‍ 14448
പ്രതികരിക്കാൻ ഇവിടെ എഴുതുക: