തൃശൂര്‍: മതിലകം പുതിയകാവില്‍ നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ചു കയറി ഒരാള്‍ക്ക് പരിക്ക്. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.
പെരിഞ്ഞനം ഭാഗത്തുനിന്ന് വന്ന കാര്‍ നിയന്ത്രണം വിട്ട് പുതിയകാവ് വളവിലെ കടയിലേക്ക് പാഞ്ഞുകയറി.കാറിലുണ്ടായിരുന്ന എമ്മാട് സ്വദേശി കിള്ളിക്കുളങ്ങര വിഷ്ണുവിനാണ് പരിക്ക്.
വിഷ്ണുവിനെ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അപകടത്തില്‍ പുതിയകാവ് വളവിലെ കടയ്ക്കും തൊട്ടടുത്ത ഹോട്ടലിനും വൈദ്യുതി പോസ്റ്റിനും കേടുപാടുകള്‍ സംഭവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: