Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

അച്ഛന്‍ എന്ന ശൈലീപുസ്തകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2024, 04:50 am IST
in Article
നാരായണ്‍ജി കുടുംബത്തോടൊപ്പം

നാരായണ്‍ജി കുടുംബത്തോടൊപ്പം

പി.നാരായണന്റെ മകനും മാധ്യമ പ്രവര്‍ത്തകനുമായ അനു നാരായണന്‍ എഴുതുന്നു

എട്ടാം ക്ലാസില്‍ ചേര്‍ന്ന് ആദ്യത്തെ ക്ലാസോ മറ്റോ ആണ്. ലൂസി ടീച്ചര്‍ എല്ലാവരോടും ഭാവിയില്‍ ആരാകണമെന്ന് ചോദിച്ചു. ഓരോരുത്തരും ഓരോ മേഖല പറഞ്ഞു. എന്റെ ഊഴമെത്തിയപ്പോള്‍ പറഞ്ഞത് ജേര്‍ണലിസ്റ്റ് എന്നാണ്. അച്ഛന്‍ പത്രാധിപരായതുകൊണ്ടു തന്നെയാണത്. അച്ഛനെക്കണ്ടാണല്ലോ മക്കള്‍ പഠിക്കുന്നത്.

എന്നാല്‍ വലുതായപ്പോള്‍ ആഗ്രഹങ്ങള്‍ മാറി വന്നു. ചരിത്രബിരുദത്തിന് പഠിക്കുമ്പോള്‍ കോളജ് അധ്യാപകനാകണമെന്നായിരുന്നു ആഗ്രഹം. അതിനായി പിജി എടുക്കാനും മറ്റും തീരുമാനിച്ചു. നിസാര മാര്‍ക്കിന്റെ കുറവില്‍ റെഗുലര്‍ അഡ്മിഷന്‍ നഷ്ടമായപ്പോള്‍ മനസ് മടുത്തു. പിന്നെ എല്‍എല്‍ബി പ്രവേശന പരീക്ഷയായിരുന്നു. തൃശൂരില്‍ നിന്നും കോഴിക്കോട് നിന്നും അഡ്മിറ്റ് കാര്‍ഡ് വന്നു. ഇതോടൊപ്പം തന്നെയാണ് കേരള പ്രസ് അക്കാദമിയില്‍ നിന്ന് അഡ്മിറ്റ് കാര്‍ഡ് വന്നതും. ആശയക്കുഴപ്പത്തിലായി. പ്രസ് അക്കാദമിയില്‍ പഠിച്ചാല്‍ പെട്ടന്ന് ജോലി ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് അച്ഛന്‍ പറഞ്ഞത്. സ്വന്തം പ്രവര്‍ത്തനമേഖലയ്‌ക്ക് പിന്‍ഗാമിയുണ്ടാകട്ടെയെന്ന് വിചാരിച്ചിട്ടുണ്ടാകും.

ഒരു വര്‍ഷത്തെ പഠനത്തിന് ശേഷം അമൃതാ ടിവിയില്‍ ദൃശ്യമാധ്യമപ്രവര്‍ത്തകനായി. എഴുത്തുഭാഷയേക്കാള്‍ കൂടുതല്‍ ദൃശ്യഭാഷയ്‌ക്കായി പ്രാധാന്യം. ആദ്യ പോസ്റ്റിങ് ദല്‍ഹിയിലായതിനാല്‍ വാര്‍ത്തയ്‌ക്കും വലിയ പഞ്ഞമില്ല. എല്ലാം നേരിട്ടുള്ള ഭാഷ തന്നെ. എന്നാല്‍ ഫീച്ചര്‍ രീതിയിലുളള വാര്‍ത്തകള്‍ വന്നപ്പോഴാണ് പെട്ടുപോയത്. മറ്റു മാധ്യമങ്ങളില്‍ നിന്നുള്ള പല സഹപ്രവര്‍ത്തകരും കവിതയും സാഹിത്യ ഭാഷയുമായി അരങ്ങ് തകര്‍ക്കുമ്പോള്‍ ഞാന്‍ നിന്നു വിയര്‍ത്തു.

ഈ ഘട്ടത്തില്‍ എനിക്ക് തുണയായത് അച്ഛന്റെ ലേഖനങ്ങളാണ്. പ്രത്യേകിച്ച് സംഘപഥത്തിലൂടെ. ഭാഷയെ ലളിതമായി എങ്ങനെ കൈകാര്യം ചെയ്യാമെന്ന് അത് കാണിച്ചു തന്നു. പിന്നെ കഴിയുന്നതും മലയാളം, അതും വാമൊഴി എന്നു തോന്നിക്കുമെങ്കിലും കേരളത്തിലാകമാനം ഉപയോഗിച്ചു വന്ന പല വാക്കുകളും ഞാന്‍ പ്രയോഗിച്ചു തുടങ്ങിയത് അങ്ങനെയാണ്.

പത്രപ്രവര്‍ത്തനത്തില്‍ കേരളത്തിലെ തന്നെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കാവുന്നതാണ് ജന്മഭൂമി വാരാദ്യത്തിലെ ‘സംഘപഥത്തിലൂടെ’ എന്ന പംക്തി. ഭാഷാ സ്നേഹികള്‍ക്കും ലളിതവും വിജ്ഞാനപ്രദവുമായ മലയാളം വായിക്കാനും പഠിക്കാനുമാഗ്രഹിക്കുന്നവര്‍ക്കും ഒരു പോലെ പ്രധാനമാണിത്. ഒരു തരത്തിലും മുഖ്യധാരാ മാധ്യമങ്ങളില്‍ പേരുവരാനിടയില്ലാത്ത നൂറുകണക്കിനു പേരെക്കുറിച്ചാണ് ഈ പംക്തിയില്‍ പരാമര്‍ശിച്ചു പോന്നിട്ടുള്ളത്. സംഘപരിവാര്‍ ബന്ധമില്ലാത്ത അനേകം പേര്‍ ഈ പംക്തി വായിക്കാറുണ്ട്. ഞായറാഴ്ചകളില്‍ ജന്മഭൂമി കൂടുതല്‍ ചിലവാകാറുണ്ടെന്നു പറഞ്ഞ ഏജന്റിനെയും അറിയാം.

എന്റെ ബീറ്റ് ബിജെപിയും സംഘപരിവാറുമായതിനാല്‍ എന്തു സംശയത്തിനും ഒരു ഫോണ്‍ കോളിനപ്പുറം അച്ഛനുണ്ട് എന്ന ആത്മവിശ്വാസം ചെറുതല്ല. മാധ്യമപ്രവര്‍ത്തനത്തിലെ ചരിത്രബോധമാണ് അച്ഛനില്‍ നിന്ന് എനിക്ക് കിട്ടിയ ഏറ്റവും വലിയ ഗുണം.

ബിജെപി നേതാവ് പ്രമോദ് മഹാജന്‍ കൊല്ലപ്പെട്ടതിനു പിന്നാലെ അക്കാര്യം പറയാന്‍ അച്ഛന് ഫോണ്‍ ചെയ്തു. കൂട്ടത്തില്‍ പറഞ്ഞ ചെറിയ കാര്യത്തില്‍ നിന്ന് നല്ലൊരു വാര്‍ത്തയാണ് കിട്ടിയത്. സംഘത്തിലെയും ജനസംഘത്തിലെയും പല പ്രമുഖ നേതാക്കളും അമ്പത് വയസില്‍ താഴെ പ്രായമുള്ളപ്പോള്‍ മരണമടഞ്ഞവരാണെന്നായിരുന്നു അച്ഛന്‍ പറഞ്ഞത്. ഡോക്ടര്‍ജി, ദീന്‍ദയാല്‍ജി അങ്ങനെ പല ഉദാഹരണങ്ങളും പറഞ്ഞു. അപ്പോള്‍ തന്നെ അത് വാര്‍ത്തയായി കൊടുക്കാന്‍ സാധിച്ചു. അതുപോലെ ഉമാഭാരതിയെ പാര്‍ട്ടി പുറത്താക്കിയപ്പോള്‍, അദ്ധ്യക്ഷനായിരിക്കെ പുറത്താക്കിയ ആളുകള്‍ വരെ ജനസംഘത്തിലുണ്ടായിരുന്നു എന്ന അപൂര്‍വ വിവരവും അദ്ദേഹത്തിനടുത്തു നിന്നും ലഭിച്ചു. അതും വ്യത്യസ്ത വാര്‍ത്തയായി.

ദല്‍ഹിയില്‍ നിന്ന് നാട്ടിലെത്തിയതിനു ശേഷമുള്ള ഒമ്പത് വര്‍ഷം അച്ഛനുമൊത്ത് ധാരാളം യാത്രകള്‍ ചെയ്യാന്‍ അവസരമുണ്ടായി. യാത്രയിലെ സംസാരങ്ങള്‍ പലതും പെര്‍ഫെക്ട് വാര്‍ത്താ സ്‌ക്രിപ്റ്റുകളായിരുന്നു. കുറച്ചു കാലം ഒരു ഇംഗ്ലീഷ് മാധ്യമത്തിന് വേണ്ടി കോളം എഴുതിയിരുന്നപ്പോള്‍ ഈ സംഭവങ്ങള്‍ പലതും അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നര്‍മ്മ ഭാഷയില്‍ സഞ്ജയനാണ് അച്ഛനെ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ളത്. പിന്നെ വികെഎന്നും. സഞ്ജയന്റെ നര്‍മ്മബോധവും വികെ എന്നിന്റെതും നല്ല സാമ്യമുണ്ട് താനും. പലപ്പോഴും ലേഖനങ്ങള്‍ എഴുതുമ്പോള്‍ അച്ഛന്‍ ഉപയോഗിക്കുന്ന പല നുറുങ്ങ് വാക്കുകളും ഞാനുമുപയോഗിച്ചിട്ടുണ്ട്.

തര്‍ജ്ജമയാണല്ലോ അച്ഛന്റെ പ്രധാന പ്രവര്‍ത്തന മേഖലകളിലൊന്ന്. കഴിയുന്നതും മലയാളപദങ്ങള്‍ തന്നെ അതില്‍ ഉപയോഗിക്കുന്നതും അച്ഛന്റെ പ്രത്യേകതയാണ്. മതപരിവര്‍ത്തനം എന്ന വാക്ക് അച്ഛന്‍ ഉപയോഗിച്ചിട്ടില്ല. മാര്‍ക്കം കൂടുക എന്നാണ് എഴുതിയിട്ടുള്ളത്. തമിഴ്‌നാടിന് തമിള്‍നാടെന്നാണ് എഴുതുക. ഇത്തരം ചില ഭാഷാപ്രയോഗങ്ങള്‍ ഇന്ന് ആരും ഉപയോഗിച്ച് കാണാറില്ല.

നാരായണ്‍ജിയുടെ മകനായതിനാല്‍ പലയിടത്തും എനിക്ക് ചില മുന്‍ഗണനകള്‍ ലഭിച്ചിട്ടുണ്ടെന്നത് സത്യമാണ്. പക്ഷെ ആ പ്രിവിലേജ് തന്നെ ഒരു മാറാപ്പാണ്. ആ പ്രതിഭയുടെ പരിസരത്തെങ്ങും എത്താനാകില്ലെന്ന ബോധ്യത്തിന്റെ മാറാപ്പ്. എന്തിനെക്കുറിച്ചും വായിക്കാനും അറിയാനുമുള്ള ജിജ്ഞാസയും അലസതയില്ലാത്ത മനസ്സും ഞാനടക്കമുള്ള പുതുതലമുറയ്‌ക്ക് പതുക്കെ അന്യമായിക്കൊണ്ടിരിക്കുകയാണ്.

Tags: p.narayananRSSAnu Narayanan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

India

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

India

ആർ എസ് എസിനെ നിരോധിക്കണമെന്ന റിപ്പോർട്ട് മോദി എന്നേ തള്ളിക്കളഞ്ഞു ; ഇന്ത്യയെ തകർക്കാൻ വിദേശശക്തികളെ പോലും കൂട്ടുപിടിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്

India

ഹിന്ദുക്കൾക്കൊപ്പം നിൽക്കുന്നു ; ആർഎസ്എസിനെ നിരോധിക്കണമെന്ന് ട്രമ്പിനോട് ആവശ്യപ്പെട്ട് ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം ; ആഹ്ലാദിച്ച് ഇടത് -ജിഹാദികൾ

India

സംഘവികാസം എന്നാല്‍ ദേശീയ ആശയങ്ങളുടെ വ്യാപനം: ദത്താത്രേയ ഹൊസബാളെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.