കൊൽക്കത്ത: ക്രിപ്റ്റോ നിക്ഷേപത്തിന്റെ മറവിൽ ആളുകളെ കബളിപ്പിച്ച സംഘടിത അന്തർസംസ്ഥാന റാക്കറ്റിലെ മൂന്ന് പേർ പിടിയിൽ. പശ്ചിമബംഗാളിലെ ക്രൈം ഇൻവസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ ഭാഗമായ സൈബർ പൊലീസാണ് പ്രതികളെ പിടികൂടിയത്. ഹരിയാന സ്വദേശികളായ മനീഷ് കുമാർ, സത്യേന്ദ്ര മഹാതോ,ഡൽഹി നിവാസിയായ നിഹാർ വിഹാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ചന്ദനഗർ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ കേസിലെ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. നിലവിൽ 12 ദിവസത്തെ കസ്റ്റഡിയിലാണ് ഇവരുള്ളത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും സംഘം ആളുകളെ ലക്ഷ്യം വച്ചിരുന്നു. ശക്തമായ സാങ്കേതിക വിശകലത്തിന് ശേഷമാണ് രണ്ട് പ്രതികളെയും കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: