കോഴിക്കോട് : മികച്ച മാധ്യമ പ്രവർത്തകനുള്ള കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ സംസ്കാര പുരസ്‌ക്കാരം തത്ത്വമയി ടി.വി ചീഫ് എഡിറ്റർ ജി. രാജേഷ് പിള്ളക്ക് സമ്മാനിച്ചു.
.കോഴിക്കോട് കക്കോടിയിലുള്ള വേദ മഹാമന്ദിരത്തില്‍ കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന 12ാം വേദസപ്താഹത്തോടനുബന്ധിച്ച് നടന്ന മാധ്യമ സെമിനാറില്‍ ഫൗണ്ടേഷൻ കുലപതി ആചാര്യ എം ആര്‍ രാജേഷ് പുരസ്‌കാരം സമ്മാനിച്ചു.
സത്യത്തോടുളള അചഞ്ചലമായ പ്രതിബദ്ധത, ധാര്‍മ്മിക പത്രപ്രവര്‍ത്തനത്തോടുള്ള അര്‍പ്പണബോധം, സാമൂഹ്യനീതിക്കുവേണ്ടി വാദിക്കാനുള്ള നിതാന്തമായ പരിശ്രമം എന്നിവ മുന്‍നിര്‍ത്തിയാണ് രാജേഷിനെ പുരസ്‌ക്കാത്തിന് തെരഞ്ഞെടുത്തത്.എസിവിയിലൂടെ മാധ്യമ രംഗത്തുവന്ന രാജേഷ് പിള്ള ജനം ടിവിയുടെ പ്രഥമ ചീഫ് എഡിറ്റര്‍ ആയിരുന്നു.
‘മാധ്യമ സ്വാതന്ത്ര്യം നിര്‍വചിക്കപ്പെടുമ്പോള്‍’ എന്ന വിഷയത്തില്‍ നടന്ന മാധ്യമ സെമിനാറില്‍ ഹരി എസ് കര്‍ത്ത കാവാലം ശശികുമാര്‍, മധു ഇളയത് എന്നിവര്‍ സംസാരിച്ചു. ഒ. ബാബുരാജ് വൈദിക് സ്വാഗതവും, ഇ. അജിത്ത് കുമാര്‍ വൈദിക് നന്ദിയും പറഞ്ഞു.
മൗനയോഗി സ്വാമി ഹരിനാരായണൻ വേദസപ്താഹം ഉദ്ഘാടനം ചെയ്തു. ആചാര്യ ശ്രീ രാജേഷ് , വേദപണ്ഡിതൻ നാറാസ് രവീന്ദ്രൻ നമ്പൂതിരിപ്പാട്, കോഴിക്കോട് സാമൂതിരി രാജാവിന്റെ പ്രതിനിധി ടി. ആർ രാമവർമ്മ, എന്നിവർ പങ്കെടുത്തു. സാഹിത്യരംഗത്തുള്ള നിസ്തുല സംഭാവനകൾക്ക്, കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ നൽകുന്ന സനാതന ജ്യോതി പുരസ്‌കാരം പ്രൊഫ. ഡോ. എ. എം ഉണ്ണിക്കൃഷ്ണന് ചടങ്ങിൽ സമ്മാനിച്ചു. ‘വൈദിക സാഹിത്യവും ചട്ടമ്പി സ്വാമികളും’ എന്ന വിഷയത്തിൽ പ്രഭാഷണവും നടന്നു. സപ്താഹവേദിയിലെ കലവറ നിറക്കൽ കെ. മീര രാജേഷ് ഉദ്ഘാടനം ചെയ്തു.
സി. സുരേഷ് വൈദിക് അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ. ശശിധരൻ വൈദിക് സ്വാഗതവും വി. പ്രജിത്ത് കുമാർ വൈദിക് നമസ്കാരവും പറഞ്ഞു.
സംസ്‌കൃത ഗ്രാമമായ മത്തൂരിൽ നിന്നുള്ള സംസ്‌കൃത പണ്ഡിതരായ കേശവ അവധാനി, ഭാനുപ്രകാശ് അവധാനി, മാധവ അവധാനി, സാകേത് റാം അവധാനി എന്നിവരാണ് മുറജപത്തിലെ വൈദിക കർമങ്ങൾക്ക് നേതൃത്വം നല്‍കുന്നത്. വേദ സപ്താഹ വേദിയിൽ , മുറജപം, വിഷ്ണു സഹസ്ര നാമ ജപം എന്നിവ അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: