തിരുവനന്തപുരം: ബാലാവകാശ സംരക്ഷണ സംഘടനയായ സൗരക്ഷിക കുട്ടികള്‍ക്കായി സ്നേഹസംവാദ സദസ് സംഘടിപ്പിക്കുന്നു.
കുട്ടികളുടെ അവകാശ സംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ കൂട്ടായ്മ രൂപീകരിക്കുക, നിലവിലെ അവസ്ഥകള്‍ സംബന്ധമായ വിവരശേഖരണം, ലഭ്യമായ സംവിധാനങ്ങളുടെ സേവനനിലവാരം ചര്‍ച്ച ചെയ്യുക. പരസ്പര സഹകരണത്തിലൂടെ ബാലാവകാശ സംരക്ഷണത്തിനായി യോജിച്ചു പ്രവര്‍ത്തിക്കുക എന്നിവയാണ് സ്നേഹസംവാദ സദസിന്റെ ലക്ഷ്യം. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ സൗരക്ഷികയുടെ ജില്ലാ സമിതികളുടെ ആഭിമുഖ്യത്തിലാണ് സ്നേഹസംവാദ സദസ് സംഘടിപ്പിക്കുക. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന നിര്‍വാഹക സമിതിയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
കുട്ടികളുടെ നിലവിലെ പ്രശ്നങ്ങളും അവയുടെ പരിഹാര മാര്‍ഗങ്ങളും സംവിധാനങ്ങളുടെ പര്യാപ്തതയും മനസിലാക്കുന്നതിനായാണ് സ്നേഹസംവാദ സദസ് എന്ന പേരില്‍ ചര്‍ച്ച സംഘടിപ്പിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന മയക്കുമരുന്നിന്റെയും മറ്റ് ലഹരി വസ്തുക്കളുടെയും വ്യാപനത്തില്‍ സംസ്ഥാന നിര്‍വാഹക സമിതി ആശങ്കരേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: