നോയിഡ: ഗോ പരിപാലനവും ഗ്രാമവികാസവും വിഷയമാക്കി സംഘടിപ്പിക്കുന്ന നവധ ഫിലിം ഫെസ്റ്റിവലിന്റെ പോസ്റ്റര്‍ നോയിഡ പ്രേരണഭവനില്‍ പ്രകാശനം ചെയ്തു. മഥുര വിശ്വ സംവാദ കേന്ദ്രവും ദീന്‍ദയാല്‍ കാമധേനു ഗോശാല സമിതിയും ചേര്‍ന്നാണ് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. മികച്ച ഹ്രസ്വചിത്രത്തിന് 51,000 രൂപ പുരസ്‌കാരം നല്‍കും.
ഭാരതീയ സംസ്‌കൃതിയില്‍ പശു സ്വാശ്രയത്വത്തിന്റെയും മാനുഷിക ആദര്‍ശങ്ങളുടെയും അടിസ്ഥാനമാണെന്ന് പേണ്ടാസ്റ്റര്‍ അനാച്ഛാദന പരിപാടിയില്‍ ആര്‍എസ്എസ് പശ്ചിമ ഉത്തര്‍പ്രദേശ് ക്ഷേത്ര പ്രചാരക് മഹേന്ദ്ര പറഞ്ഞു. ഭാരതീയ നാടോടി ജീവിതത്തിന് ഗോപരിപാലനവുമായി അടുത്ത ബന്ധമുണ്ട്. പശുവിന്റെ സാമ്പത്തിക, പാരിസ്ഥിതിക പ്രാധാന്യം ലോകമെങ്ങും തെളിയിക്കപ്പെട്ടിട്ടുള്ളതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: