ഇടുക്കി: കുമളിയിൽ കാറിന്റെ സൺറൂഫിന് മുകളിലിരുന്ന് യുവാവിന്റെ അപകടകരമായ യാത്രയ്ക്കെതിരെ നടപടിയുമായി എംവിഡി. സമൂഹമാദ്ധ്യമാദ്ധ്യമങ്ങളിലൂടെ വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് എംവിഡി നടപടി സ്വീകരിച്ചത്. കൊട്ടാരക്കര-ദിണ്ടുഗൽ ദേശീയപാതയിൽ കുമളിയിൽ നിന്നും ലോവർ ക്യാമ്പിലേക്കുള്ള റോഡിലാണ് ആലപ്പുഴ രജിസ്ട്രേഷനിലുള്ള കാറിൽ യുവാവ് അപകടകരമായ യാത്ര നടത്തിയത്.
തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. സൺറൂഫിന് മുകളിലിരുന്ന് അപകടയാത്ര നടത്തുന്നതിന്റെ ദൃശ്യങ്ങൾ യുവാവ് സഞ്ചരിച്ച വാഹനത്തിന് പിന്നിൽ പോയവർ പകർത്തുകയായിരുന്നു. ചൊവ്വാഴ്ച ഇതിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. തമിഴ്നാടിന്റെ പരിധിയിൽ വരുന്ന സ്ഥലത്താണ് സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: