ന്യൂഡല്‍ഹി: സാമ്പത്തിക വികസനത്തില്‍ സ്ത്രീകളുടെ പങ്ക് വര്‍ധിപ്പിക്കുന്നതിനുള്ള ഗവണ്മെന്റിന്റെ പ്രതിബദ്ധതയെ ശക്തമായി സൂചിപ്പിക്കുന്നതാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച 2024-25 ലെ കേന്ദ്ര ബജറ്റ്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രയോജനപ്പെടുന്ന പദ്ധതികള്‍ക്കായി 3 ലക്ഷം കോടി രൂപയിലധികം അനുവദിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടിയായാണ് ഇത് വിഭാവനം ചെയ്യുന്നത്, ധനമന്ത്രി വിശദീകരിച്ചു.
വ്യവസായ മേഖലയുമായി സഹകരിച്ച് വര്‍ക്കിംഗ് വിമന്‍ ഹോസ്റ്റലുകള്‍ സ്ഥാപിക്കുന്നതിലൂടെയും ക്രെഷുകള്‍ സ്ഥാപിക്കുന്നതിലൂടെയും തൊഴില്‍ ശക്തിയില്‍ സ്ത്രീകളുടെ ഉയര്‍ന്ന പങ്കാളിത്തം സര്‍ക്കാര്‍ സുഗമമാക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. കൂടാതെ, സ്ത്രീകള്‍ക്ക് പ്രത്യേക നൈപുണ്യ പരിപാടികള്‍ സംഘടിപ്പിക്കാനും വനിതാ എസ്എച്ച്ജി സംരംഭങ്ങള്‍ക്ക് വിപണി പ്രവേശനം പ്രോത്സാഹിപ്പിക്കാനും ഈ പങ്കാളിത്തത്തിലൂടെ ശ്രമിക്കുമെന്നും സീതാരാമന് പ്രഖ്യാപിച്ചു.
എല്ലാവര്‍ക്കുമായി വിപുലമായ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി 9 മുന്‍ഗണനകളില്‍ ഒന്നായി മാനവ വിഭവശേഷി വികസനവും സാമൂഹിക നീതിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ പദ്ധതികളിലൂടെ യോഗ്യരായ എല്ലവരെയും ഉള്‍ക്കൊള്ളുന്നതിനായി ഒരു പരിപൂര്‍ണ്ണതാ നയം (‘സാച്ചുറേഷന്‍ അപ്രോച്ച്’) സ്വീകരിക്കുമെന്ന് ധനകാര്യമന്ത്രി പറഞ്ഞു.
കൃഷിയില്‍ ഉല്‍പ്പാദനക്ഷമതയും പ്രതിരോധശേഷിയും സൃഷ്ടിക്കല്‍, തൊഴിലും നൈപുണ്യ വൈദഗ്ധ്യവും, സമഗ്ര മനുഷ്യവിഭവശേഷി വികസനവും സാമൂഹികനീതിയും, ഉല്‍പ്പാദനവും സേവനങ്ങളും, നഗരവികസനം, ഊര്‍ജ സുരക്ഷ, അടിസ്ഥാന സൗകര്യം, നൂതനാശയം, ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍, അടുത്ത തലമുറ പരിഷ്കാരങ്ങള്‍ എന്നിവയാണ് ഇവ.
കരകൗശലത്തൊഴിലാളികള്‍, കരകൗശല വിദഗ്ധര്‍, സ്വയം സഹായ സംഘങ്ങള്‍, പട്ടികജാതി, പട്ടികവര്‍ഗ, വനിതാ സംരംഭകര്‍, വഴിയോര കച്ചവടക്കാര്‍ തുടങ്ങിയവരുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്കുന്ന, പിഎം വിശ്വകര്‍മ, പിഎം സ്വാനിധി, ദേശീയ ഉപജീവന ദൗത്യങ്ങള്‍, സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ പദ്ധതികള്‍ എന്നിവ കൂടുതല്‍ വ്യാപകമായി നടപ്പാക്കുമെന്ന് നിര്‍മല സീതാരാമന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: