കൊച്ചി : ബജറ്റ് അവതരണത്തിന് പിന്നാലെ സ്വര്‍ണവില വലിയ തോതില്‍ കുറഞ്ഞു.ബജറ്റ് അവതരണ ശേഷം ഒരു മണിക്കൂറിനുള്ളില്‍ പവന് 2000രൂപ കുറഞ്ഞ് വില 51,960 രൂപയായി. ഗ്രാമിന് 250 രൂപ കുറഞ്ഞ് 6495 ആയി.
ബജറ്റില്‍ സ്വര്‍ണത്തിന്റെ അടിസ്ഥാന ഇറക്കുമതി നികുതി 10 ശതമാനത്തില്‍ നിന്നും ആറ് ശതമാനമാക്കി ധനമന്ത്രി കുറച്ചു.
സ്വര്‍ണവില കഴിഞ്ഞ ആറ് ദിവസത്തിനുള്ളില്‍ ആകെ കുറഞ്ഞത് 2040 രൂപയാണ്. വിപണിയില്‍ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 6,495 രൂപയാണ്.
കഴിഞ്ഞ ബുധനാഴ്ച പവന് 55,000 രൂപ എന്ന റെക്കോര്‍ഡ് വിലയായിരുന്നു സ്വര്‍ണത്തിന്. എന്നാല്‍ നിക്ഷേപകര്‍ ഉയര്‍ന്ന വിലയില്‍ ലാഭം എടുത്തതോടെ വില കുറഞ്ഞു. ആറ് ദിവസങ്ങള്‍ക്കുള്ളില്‍ 1,040 രൂപയാണ് കുറഞ്ഞത്. ബജറ്റില്‍ സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ കുറച്ചതായി പ്രഖ്യാപനം ഉണ്ടായത് വിലയില്‍ വലിയ വ്യത്യാസമാണ് ഉണ്ടാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: