Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുഴയിലേക്ക് ചാടി രക്ഷപ്പെട്ട് തട്ടിപ്പ് സംഘം; അപകടമെന്ന് കരുതി തെരഞ്ഞത് മണിക്കൂറുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2024, 03:16 pm IST
in Kerala

ചാലക്കുടി: റെയില്‍പ്പാളത്തില്‍ നിന്ന് പുഴയിലേക്ക് ചാടി രക്ഷപ്പെട്ട് തട്ടിപ്പ് സംഘം. നിധിയായി ലഭിച്ച സ്വര്‍ണം നല്‍കാമെന്ന് പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത സംഘമാണ് സാഹസികമായി ചാലക്കുടി പുഴയില്‍ ചാടി രക്ഷപ്പെട്ടത്. ഏഴ് ലക്ഷം രൂപയുടെ നിധി കിട്ടിയ സ്വര്‍ണം നല്കാമെന്ന് പറഞ്ഞ് കോഴിക്കോട് നാദാപുരം സ്വദേശികളുടെ നാല് ലക്ഷം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്.

തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ചാലക്കുടി പുഴയുടെ കുറുകെയുള്ള റെയില്‍വെ പാളത്തിലൂടെ നടന്നു പോവുകയായിരുന്ന നാല് പേര്‍ ട്രെയിന്‍ എത്തിയപ്പോള്‍ പുഴയിലേക്ക് ചാടിയതായി തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ട്രെയിനിന്റെ ലോക്കോ പൈലറ്റ് മൊഴി നല്കുകയായിരുന്നു. അപകടമെന്ന് കരുതി ഫയര്‍ഫോഴ്സും, സ്‌കൂബ ടീമും ഇന്നലെ മണിക്കൂറുകള്‍ ചാലക്കുടി പുഴയില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഒരു തെളിവും ലഭിച്ചില്ല. തട്ടിപ്പുസംഘം രാത്രി തന്നെ നീന്തി രക്ഷപ്പെട്ടിരുന്നു.

നാദാപുരം സ്വദേശികള്‍ വന്ന കാറില്‍ തൃശൂരില്‍ നിന്നാണ് തട്ടിപ്പ് സംഘം കയറിയത്. പേരാമ്പ്രയില്‍ വെച്ച് സ്വര്‍ണം നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും ചാലക്കുടിയിലെത്തിയിട്ട് നല്കാമെന്ന് പറഞ്ഞു. ചാലക്കുടിയെത്തിയപ്പോള്‍ സംഘം അഡ്വാന്‍സ് ഇല്ലാതെ സ്വര്‍ണം നല്‍കില്ലെന്ന് നിലപാട് സ്വീകരിച്ചതോടെ നാല് ലക്ഷം രൂപ നല്‍കി സ്വര്‍ണാഭരണങ്ങള്‍ വാങ്ങുകയായിരുന്നു. സ്വര്‍ണം വാങ്ങാനെത്തിയവരുടെ കൂടെയുണ്ടായിരുന്ന സ്വര്‍ണപ്പണിക്കാരന്‍ ഇത് മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും നാല് പേരും പണമടങ്ങിയ ബാഗുമായി റെയില്‍വെ ട്രാക്കിലൂടെ ഓടി. ഇതിനിടയില്‍ ട്രെയിന്‍ വന്നതോടെ നാലു പേരും പുഴയിലേക്ക് ചാടി.

പുഴയിലേക്ക് നാലുപേര്‍ ചാടുന്നത് കണ്ട ലോപൈലറ്റ് ഇക്കാര്യം റെയില്‍വെ പോലീസിനെ അറിയിക്കുകയും അവര്‍ ചാലക്കുടി പോലീസില്‍ അറിയിക്കുകയും ചെയ്തു.
പുഴയില്‍ ചാടിയവരെന്ന് സംശയിക്കുന്ന നാല് പേര്‍ മുരിങ്ങൂര്‍ ഡിവൈന്‍നഗര്‍ ഓട്ടോറിക്ഷ സ്റ്റാന്റിലെത്തി പുലര്‍ച്ചെ മൂന്നരയോടെ ഓട്ടം പോകാന്‍ ആവശ്യപ്പെട്ടതായും വന്നവരില്‍ ചിലര്‍ക്ക് പരിക്ക് കണ്ടതിനെ തുടര്‍ന്ന് നാലുപേരേയും കൊരട്ടി ജംഗ്ഷനില്‍ എത്തിച്ചതായും മുരിങ്ങൂര്‍ ഡിവൈന്‍ നഗര്‍ ഓട്ടോറിക്ഷ സ്റ്റാന്റിലെ ഡ്രൈവര്‍ ജിജി പോലീസിനോട് പറഞ്ഞു. അവിടെ നിന്ന് വേറെ ഓട്ടറിക്ഷയില്‍ ഇവര്‍ അങ്കമാലി ഭാഗത്തേക്ക് പോയതായും വ്യക്തമായിട്ടുണ്ട്.

പരിക്കേറ്റവരില്‍ ഒരാള്‍ പെരുമ്പാവൂര്‍ ആശുപത്രിയില്‍ ചികിത്സ തേടിയതായുള്ള രഹസ്യ വിവരത്തിന്റെ അടസ്ഥാനത്തില്‍ പോലീസ് സംഘം പെരുമ്പാവൂര്‍ ആശുപത്രിയില്‍ കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മറ്റു മൂന്ന് പേരെ കണ്ടെത്താന്‍ പോലീസ് സംസ്ഥാന വ്യാപകമായി അന്വേഷണം ശക്തമാക്കി. ചാലക്കുടി സിഐ സജീവന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

 

Tags: accidentgoldchalakudyriver
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്: അധികം വൈകാതെ പവന് ഒരു ലക്ഷത്തിനും താഴെയെത്തുമെന്ന് പ്രവചനം

Kerala

സ്വര്‍ണ്ണവിലയില്‍ ഓരോ മിനിറ്റിലും മാറ്റം വരുന്നുവെന്ന് ടി.എസ്. കല്യാണരാമന്‍; യുദ്ധത്തിന്റെ ഇംപാക്ടില്‍ സ്വര്‍ണ്ണം വ്യാപാരികളേയും വലയ്‌ക്കുന്നു

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ബെല്ലാരി ഗോവര്‍ധന് ജാമ്യമില്ല, തന്ത്രിക്ക് ഹൈക്കോടതിയുടെ നോട്ടീസ്

Kerala

കിളിമാനൂരിൽ ബുള്ളറ്റ് നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.