ഗൊരഖ്പൂർ: ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതാണ് തന്റെ സർക്കാരിന്റെ മുൻഗണനയെന്ന് ഉറപ്പ് നൽകി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കഴിഞ്ഞ ദിവസം ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ സംഘടിപ്പിച്ച ജനതാ ദർശനത്തിൽ ആദിത്യനാഥ് 300 ഓളം പേരെ കാണുകയും അവരുടെ പ്രശ്നങ്ങൾ കേൾക്കുകയും ആവശ്യമായ നിർദ്ദേശങ്ങൾ സഹിതം അവരുടെ അപേക്ഷകൾ ഉദ്യോഗസ്ഥർക്ക് കൈമാറുകയും ചെയ്തുവെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
എല്ലാ കേസുകളിലും ഫലപ്രദമായ നടപടി ഉറപ്പാക്കുമെന്നും ആദിത്യനാഥ് പറഞ്ഞു. സ്ഥിരം വീടില്ലാത്തവർക്ക് പ്രധാനമന്ത്രി-മുഖ്യമന്ത്രി ആവാസ് യോജന പ്രകാരം വീട് ലഭിക്കും. ചികിൽസ ആവശ്യമുള്ളവർക്ക് സമ്പൂർണ ചികിൽസാ സൗകര്യം ഒരുക്കും. പണത്തിന്റെ അഭാവം ചികിത്സയ്‌ക്ക് തടസ്സമാകാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ദുരിതബാധിതരുടെയും പ്രശ്‌നങ്ങൾ പരിഹരിക്കും. സാവൻ മാസത്തിലെ ആദ്യ ദിവസം യോഗി ആദിത്യനാഥ് ആചാരങ്ങളോടെ മഹാദേവനെ ആരാധിക്കുകയും ജനങ്ങളുടെ ക്ഷേമത്തിനായി പ്രാർത്ഥിക്കുകയും ചെയ്തുവെന്ന് യുപി സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. എല്ലാ ആവശ്യക്കാർക്കും ആയുഷ്മാൻ കാർഡുകൾ ലഭ്യമാക്കാനും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പോലീസും റവന്യൂവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വേഗത്തിൽ പരിഹരിക്കാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
മാത്രമല്ല, ജനങ്ങൾക്ക് വീണ്ടും ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കുന്ന തരത്തിലായിരിക്കണം നടപടി. പല ജില്ലകളിലും പരാതിക്കാർ ജനതാദർശനിലെത്തിയിരുന്നു. അനധികൃതമായി ഭൂമി കൈവശം വച്ചിരിക്കുന്നവരെ തക്കതായ പാഠം പഠിപ്പിക്കാൻ യുപി മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കൂടാതെ പാവപ്പെട്ടവർക്ക് വീടുകൾ നിർമിച്ചു നൽകണം.
ഉദ്യോഗസ്ഥർ എപ്പോഴും ജനക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുകയും പ്രശ്‌നങ്ങൾക്ക് വേഗത്തിലുള്ള പരിഹാരം ഉറപ്പാക്കുകയും വേണം. ജനതാദർശനത്തിന് ചില സ്ത്രീകൾ കുട്ടികളുമായി എത്തിയിരുന്നു. മുഖ്യമന്ത്രി ഈ കുട്ടികളെ പഠിക്കാൻ പ്രേരിപ്പിക്കുകയും അവർക്ക് അനുഗ്രഹം നൽകുകയും ചെയ്തു.
ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ താമസിച്ചിരുന്ന സമയത്ത്, ആദിത്യനാഥ് ഗുരു ഗോരഖ്‌നാഥിനെ സന്ദർശിക്കുകയും തന്റെ ഗുരുദേവ് ബ്രഹ്മലിൻ മഹന്ത് അവേദ്യനാഥിന്റെ സമാധി സ്ഥലത്ത് ആദരവ് അർപ്പിക്കുകയും ചെയ്തു. കൂടാതെ, ക്ഷേത്ര പരിസരത്ത് ചുറ്റിക്കറങ്ങുമ്പോൾ, അദ്ദേഹം ഗോശാലയിൽ പോയി ‘ഗോ സേവ’ യും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: