ന്യൂദൽഹി: ഒരു കോടി പാവപ്പെട്ട-ഇടത്തരം കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിക്കാൻ പ്രധാനമന്ത്രി ആവാസ് യോജന-അർബൻ പദ്ധതിക്ക് കീഴിൽ 10 ലക്ഷം കോടി രൂപ മുതൽമുടക്കുമെന്ന് ധനകാര്യ മന്ത്രി. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 2.2 ലക്ഷം കോടി രൂപയുടെ കേന്ദ്രസഹായവും ഇതിൽ ഉൾപ്പെടുമെന്നും ധനകാര്യ മന്ത്രി വ്യക്തമാക്കി.
അഞ്ച് വർഷത്തേക്ക് 100 പ്രതിവാര തെരുവ് ഭക്ഷണ കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിന് പിന്തുണ നൽകുന്ന പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചു. തെരുവ് കച്ചവടക്കാർക്കുള്ള പിഎം സ്വാനിധി പദ്ധതിയെ അടിസ്ഥാനമാക്കി, തിരഞ്ഞെടുത്ത നഗരങ്ങളിൽ 100 പ്രതിവാര തെരുവ് ഭക്ഷണ കേന്ദ്രങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് അടുത്ത 5 വർഷത്തിനുള്ളിൽ ഞങ്ങൾ ഒരു പദ്ധതി ആസൂത്രണം ചെയ്യുന്നതായി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു.
ഒരു കോടി കുടുംബങ്ങൾക്ക് പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ലഭിക്കുന്നതിന് റൂഫ്‌ടോപ്പ് സോളാർ പദ്ധതി ആരംഭിച്ചു. ഇടക്കാല ബജറ്റ് പ്രഖ്യാപനത്തിന് അനുസൃതമായാണ് പദ്ധതി ആരംഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി. 1.8 കോടി രജിസ്ട്രേഷനുകളും 14 ലക്ഷം അപേക്ഷകരും ഈ പദ്ധതിയിൽ ഇതുവരെ ഉണ്ടായാതായും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: