India

ബജറ്റ് അവതരണം തുടങ്ങി; മോദി സർക്കാരിനെ ജനങ്ങൾ മൂന്നാമതും തെരഞ്ഞെടുത്തതിന് നന്ദി, ഒമ്പത് മേഖലകൾക്ക് ഉന്നൽ നൽകി പ്രഖ്യാപനം

Published by

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നു. മോദി സർക്കാരിനെ ജനങ്ങൾ മൂന്നാമതും തെരഞ്ഞെടുത്തതിന് നന്ദി പറഞ്ഞു കൊണ്ടാണ് നിർമല സീതാരാമൻ തന്റെ ബജറ്റ് അവതരണം തുടങ്ങിയത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ സുസ്ഥിരവും സുശക്തവുമായ അവസ്ഥയിലെന്ന് ധനമന്ത്രി പറഞ്ഞു. പണപ്പെരുപ്പം നിയന്ത്രണവിധേയമെന്നും അവർ വ്യക്തമാക്കി.

ഇടക്കാല ബജറ്റിൽ സ്ത്രീകൾ, കർഷകർ, പാവപ്പെട്ടവർ തുടങ്ങിയ വിഭാഗങ്ങൾക്ക് പ്രാധാന്യം നൽകി. തൊഴിൽ, മധ്യവർഗ ചെറുകിട, ഇടത്തരം മേഖലകൾക്ക് ഈ ബജറ്റിൽ പ്രാധാന്യം നൽകുന്നു. വിദ്യാഭ്യാസ, നൈപുണ്യം തുടങ്ങി ഒമ്പത് മേഖലകൾക്ക് കൂടുതൽ ഊന്നൽ. നാല് കോടി യുവജനങ്ങളെ ലക്ഷ്യമിട്ട് നൈപുണ്യ വികസനം. 80 കോടി ജനങ്ങൾക്ക് ഗരീബ് കല്യാൺ യോജന പ്രയോജനപ്പെടുന്നുവെന്നും ധനമന്ത്രി പറഞ്ഞു.

കാലാവസ്ഥ വ്യതിയാനങ്ങളെ അതിജീവിക്കുന്ന വിളകൾ കർഷകർക്ക് ലഭ്യമാക്കുമെന്നും ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. നിര്‍മലാ സീതാരാമന്‍ തുടര്‍ച്ചയായ തന്റെ ഏഴാം ബജറ്റ് അവതരണമാണ് നടത്തുന്നത്. തുടര്‍ച്ചയായി ഏറ്റവുംകൂടുതല്‍ ബജറ്റ് അവതരണം നടത്തിയതിന്റെ റെക്കോര്‍ഡും ഇതോടെ നിര്‍മലയുടെ പേരിലായി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക