ന്യൂദല്‍ഹി: നീറ്റ് പരീക്ഷയില്‍ തിരിമറി നടന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് മറുപടിയുമായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്മ്മേന്ദ്രപ്രധാന്. പണ്ട് പരീക്ഷയിലെ തട്ടിപ്പു തടയാന്‍ ബില്‍ കൊണ്ടുവന്നപ്പോള്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അത് പാസാക്കാതിരുന്നത് സ്വകാര്യ മെഡിക്കല്‍ കോളെജുകളെ പേടിച്ചിട്ടാണോ എന്ന് ധര്‍മ്മേന്ദ്ര പ്രധാന് ചോദിച്ചപ്പോള്‍ രാഹുല്‍ ഗാന്ധിക്ക് ഉത്തരമില്ലായിരുന്നു.
“അന്ന് റിമോട്ട് കണ്ട്രോള് ഭരണമായിരുന്നു. പരീക്ഷയിലെ തട്ടിപ്പ് തടയാന്‍ അന്ന് ബില്‍ കൊണ്ടുവന്നു. പക്ഷെ ആ ബില്‍ കോണ്‍ഗ്രസ് പാസാക്കിയില്ല. പരീക്ഷാതട്ടിപ്പ് തടയല്‍ നിയമം എന്ന ബില്‍ അന്ന് കോണ്‍ഗ്രസ് പാസാക്കാതിരുന്നത് സ്വകാര്യ മെഡിക്കല്‍ കോളെജുകളെ പേടിച്ചിട്ടോ? അതോ അവരുടെ കൈക്കൂലിയുടെ പേരിലോ?”- ധര്മ്മപ്രധാന്റെ ഈ ചോദ്യത്തിന് മുന്പില് പ്രതിപക്ഷം ഒരു നിമിഷം പകച്ചുപോയി.
നീറ്റ് പരീക്ഷയിലെ തട്ടിപ്പ് തടയാന്‍ എന്ത് നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കാന്‍ പോകുന്നത് എന്ന രാഹുല്‍ ഗാന്ധിയുടെ ചോദ്യത്തിനായിരുന്നു ധര്മ്മേന്ദ്രപ്രധാന് കോണ്‍ഗ്രസിന്റെ കാലത്തെ സംഭവം എടുത്തിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: