Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സൗത്ത് സോണ്‍ ഹോക്കി: പുതുച്ചേരിയെ തോല്‍പ്പിച്ച് പുരുഷ, വനിതാ ടീമുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2024, 11:49 pm IST
in Sports
പുതുച്ചേരിക്കെതിരെയുള്ള പുരുഷ ടീം മത്സരത്തില്‍
കേരളത്തിന്റെ മുന്നേറ്റം

പുതുച്ചേരിക്കെതിരെയുള്ള പുരുഷ ടീം മത്സരത്തില്‍ കേരളത്തിന്റെ മുന്നേറ്റം

കൊല്ലം: സൗത്ത് സോണ്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ പുതുച്ചേരിയെ തോല്‍പ്പിച്ച് പുരുഷ, വനിതാ ടീമുകള്‍. മൂന്നാം വിജയം സ്വന്തമാക്കി കേരള പുരുഷ ടീം ഗ്രൂപ്പില്‍ തോല്‍വി അറിയാതെ ഒന്നാമതെത്തി.

വനിതാ ടീമിന്റെ മത്സരത്തില്‍ ആദ്യ ക്വാര്‍ട്ടറില്‍ കേരളത്തിന് ഗോളൊന്നും നേടാന്‍ സാധിച്ചില്ല. രണ്ടാം ക്വാര്‍ട്ടര്‍ ആരംഭിച്ച് നാല് മിനിറ്റിന് ശേഷം കേരളം ആദ്യ ഗോള്‍ നേടി. 19-ാം മിനിറ്റില്‍ അഭയ ജോതിയാണ് കേരളത്തിനായി ആദ്യ ഗോള്‍ നേടിയത്. തുടര്‍ന്ന് പുതുച്ചേരിയുടെ ഗോള്‍ പോസ്റ്റിലേക്ക് ഗോള്‍ പ്രവാഹമായിരുന്നു.
22-ാം മിനിറ്റില്‍ പരമേശ്വരി പിനപ്‌ത്തോളും 28-ാം മിനിറ്റില്‍ സമദ് രേഷ്മയും ഗോള്‍ നേടി. രണ്ടാം പകുതിയില്‍ എട്ട് ഗോളാണ് കേരളം അടിച്ചു കൂട്ടിയത്. രണ്ടാം പകുതി ആരംഭിച്ച് നാല് മിനിറ്റിനുള്ളില്‍ കേരളം ലീഡ് നാലാക്കി ഉയര്‍ത്തി പരമേശ്വരിയുടെ വകയായിരുന്നു ഗോള്‍.

37-ാം മിനിറ്റിലും 46-ാം മിനിറ്റിലും പരമേശ്വരി പതുച്ചേരിയുടെ വലകുലുക്കി. നാല് ഗോളാണ് താരം നേടിയത്. രണ്ടാം പകുതിയില്‍ രണ്ട് ഗോള്‍ (48,57) നേടി കേരളത്തിന്റെ അഭയ ജോതി ഹാട്രിക്ക് നേടി. കേരളത്തിന് വേണ്ടി കാര്‍ത്തിക, ഷാനിയ, എന്നിവര്‍ ഓരോ ഗോളും സമദ് രേഷ്മ ഇരട്ട ഗോളും നേടി. നാല് ഗോള്‍ നേടിയ പരമേശ്വരിയാണ് മത്സരത്തിലെ താരം.

ഇന്ന് നടക്കുന്ന മത്സരത്തില്‍ കേരളം തെലങ്കാനലെ നേരിടും. മൂന്ന് മത്സരങ്ങളില്‍ രണ്ട് ജയവും ഒരു തോല്‍വിയുമായി കേരളം വനിതകളുടെ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണ്.

കേരള പുരുഷ ടീമിന് മുന്നില്‍ പുതുച്ചേരിയും കീഴടങ്ങി. മൂന്നാം മത്സരത്തിന് ഇറങ്ങിയ പുരുഷ ടീം പുതുച്ചേരിയെ എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. കേരളത്തിന്റെ മൂന്നാം ജയമാണിത്. കേരളത്തിന് വേണ്ടി 21-ാം മിനിറ്റില്‍ ബഹല സൂരജ് ആദ്യം വലകുലുക്കി. 26-ാം മിനിറ്റില്‍ സൂരജിലൂടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. രണ്ട് മിനിറ്റിനു ശേഷം മിന്‍സ് ദിനേഷ് കേരളത്തിന്റെ മൂന്നാം ഗോള്‍ നേടി.

രണ്ടാം പകുതിയിലും സൂരജ് ഗോളടി അവസാനിപ്പിച്ചില്ല. 50, 56 മിനിറ്റുകളില്‍ വീണ്ടും പുതുച്ചേരിയുടെ വലകുലുക്കി. 52, 57 മിനിറ്റുകളില്‍ ഗോള്‍ നേടി ലക്റ ആദിത്യ കേരളത്തിന്റെ സ്‌കോര്‍ ഏഴിലെത്തിച്ചു. നാല് ഗോള്‍ നേടിയ ബഹല സൂരജാണ് മത്സരത്തിലെ താരം.

വനിതകളുടെ മറ്റു രണ്ട് മത്സരങ്ങളില്‍ വിജയം തുടര്‍ന്ന് തമിഴ്‌നാടും ആന്ധ്രാപ്രദേശും. ആദ്യ മത്സരത്തില്‍ എതിരില്ലാത്ത എട്ട് ഗോളിന് തെലുങ്കാനയെയാണ് തമിഴ്‌നാട് തോല്‍പ്പിച്ചത്. തമിഴ്‌നാട് ക്യാപ്റ്റന്‍ ജോവിന് ഹാട്രിക്ക് നേടി. ജോവിനയാണ് മത്സരത്തിലെ താരം.

മറ്റൊരു മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് ആന്ധ്രാപ്രദേശ് പോയിന്റെ പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ആന്ധ്രക്ക് വേണ്ടി പത്‌ന മുജിയ ബീഗം ഇരട്ടഗോള്‍ നേടി. ആന്ധ്രാ പ്രദേശിന്റെ ഗോള്‍ അവസരങ്ങള്‍ തട്ടി അകറ്റിയ കര്‍ണാടകന്‍ ഗോള്‍കീപ്പര്‍ സീതമ്മയാണ് മത്സരത്തിലെതാരം.

പുരുഷന്‍മാരുടെ ആദ്യ മത്സരത്തില്‍ തെലുങ്കാനയെ ഒന്നിനെതിരെ പതിനൊന്ന് ഗോളിന് തോല്‍പ്പിച്ച് തമിഴ്നാട്. തമിഴ്നാടിന് വേണ്ടി ഗോതമും രഞ്ജിത്തും നാല് ഗോള്‍വീതവും നിതീഷ് രണ്ട് ഗോളും നേടി. നാല് ഗോള്‍ നേടിയ തമിഴ്നാടിന്റെ ഗോതം ആണ് മത്സരത്തിലെ താരം. മറ്റൊരു മത്സരത്തില്‍ അവസാന ക്വാര്‍ട്ടര്‍ വരെ രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷം സമനില പിടിച്ച് കര്‍ണാടക.

മത്സരത്തില്‍ ഇരുടീമുകളും മൂന്ന് ഗോള്‍ വീതം നേടി. കര്‍ണാടകയ്‌ക്ക് വേണ്ടി സോഹന്‍ ചന്ദ്രശേഖര്‍ ഹാട്രിക്ക് നേടി. കര്‍ണാടകയുടെ മൂന്ന് ഗോളും പെനാല്‍റ്റി കോര്‍ണറിലൂടെയാണ് പിറന്നത്. ഹാട്രിക്ക് നേടിയ സോഹനാണ് മത്സരത്തിലെ താരം.

Tags: PuducherrySouth Zone HockeyMen's and Women's teams
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി ഇന്നലെ പുതുച്ചേരിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സുബ്രഹ്‌മണ്യ സ്വാമിയുടെ പ്രതിമ നല്‍കി മുഖ്യമന്ത്രി എന്‍. രങ്കസ്വാമി സ്വീകരിക്കുന്നു. ലെഫ്. ഗവര്‍ണ്ണര്‍ കെ. കൈലാസനാഥന്‍ നിയമസഭാ സ്പീക്കര്‍ ഏമ്പലം ആര്‍. ശെല്‍വം , പൊതുമരാമത്ത് മന്ത്രി ലക്ഷ്മി നാരായണന്‍ തുടങ്ങിയവര്‍ സമീപം
India

പുതുച്ചേരിയെ കോണ്‍ഗ്രസ് കണ്ടത് ഒരു കുടുംബത്തിന്റെ ‘എടിഎം’ ആയി: മോദി

Environment

മോന്ത ചുഴലിക്കാറ്റ്: ആന്ധ്രാപ്രദേശ്, തമിഴ്നാട്, പുതുച്ചേരി, ഒഡീഷ സംസ്ഥാനങ്ങളില്‍ കരുതല്‍ നടപടികള്‍

India

കൈയേറിയ ക്ഷേത്രഭൂമി തിരിച്ചുപിടിക്കാന്‍ പുതുച്ചേരിയില്‍ പ്രത്യേക സമിതി; ലഫ്. ഗവര്‍ണര്‍ കെ. കൈലാസനാഥന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടി

സബ് ജൂനിയര്‍ സൗത്ത് സോണ്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ ജേതാക്കളായ കേരള ടീം
Hockey

സൗത്ത് സോണ്‍ ഹോക്കി: കേരളം ചാമ്പ്യന്മാര്‍

സൗത്ത് സോണ്‍ ഹോക്കി ടൂര്‍ണമെന്റിലെ കേരളം-ആന്ധ്രാപ്രദേശ് മത്സരത്തില്‍ നിന്ന്‌
Hockey

സൗത്ത് സോണ്‍ ഹോക്കി; ഫൈനല്‍ പ്രതീക്ഷയില്‍ കേരളം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.