ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരില്‍ ഗംഗാവലി നദിക്കടിയില്‍ നിന്ന് റഡാറില്‍ സിഗ്നല്‍ കിട്ടിയതായി സൈന്യം. കര ഭാഗത്ത് നിന്ന് 40 മീറ്റര്‍ അകലെയാണ് നദിയില്‍ സിഗ്നല്‍ കിട്ടിയിട്ടുള്ളത്.
ലോറി ചളിമണ്ണില്‍ പുതഞ്ഞ് പോയിരിക്കാനുള്ള സാധ്യത ഉണ്ടെന്നും സൈന്യം വെളിപ്പെടുത്തി. പുഴയില്‍ ഒഴുക്ക് അധികമാണെങ്കിലും ചൊവ്വാഴ്ച നാവികസേന സിഗ്നല്‍ കിട്ടിയ സ്ഥലത്ത് തെരച്ചില്‍ നടത്തും. പുഴയിലെ പരിശോധനക്കായി കൂടുതല്‍ ഉപകരണങ്ങള്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് നാവികസേന.
വെള്ളത്തില്‍ ഉപയോഗിക്കാവുന്ന ഫെറക്സ് ലൊക്കേറ്റര്‍ 120-യും ഡീപ് സെര്‍ച്ച് മൈന്‍ ഡിറ്റക്റ്ററും ഉപയോഗിച്ചാവും സിഗ്നല്‍ ലഭിച്ച ഭാഗത്ത് തിരച്ചില്‍ നടത്തുക.
മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനും ലോറിയും കരയിലെ മണ്‍കൂനയ്ക്ക് അടിയിലില്ലെന്ന് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. റോഡിലെ മണ്‍കൂമ്പാരം നീക്കിയിട്ടുണ്ട്.മണ്ണിനടിയില്‍ ലോറിയുണ്ടെന്ന സംശയത്തിലായിരുന്നു ഇത്രയും ദിവസം പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: