ഷിരൂര്‍ : മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ ലോറി കരയില്‍ ഇല്ലെന്ന് സ്ഥിരീകരണം. കനത്ത മഴയില്‍ മല ഇടിഞ്ഞ് വെളളവും മണ്ണും കുത്തിയൊലിച്ച് റോഡില്‍ വീണത് ഏതാണ്ട് പൂര്‍ണമായും നീക്കി.
ഇതോടെയാണ് കരയില്‍ ലോറി ഇല്ലെന്ന് സൈന്യം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ തെരച്ചില്‍ ഗംഗാവാലി പുഴയിലോട്ട് ശ്രദ്ധകേന്ദ്രീകരിക്കുകയാണ്. കരസേനയുടെയും നാവിക സേനയുടെയും സംഘങ്ങള്‍ പുഴയില്‍ തെരച്ചില്‍ നടത്തുന്നുണ്ട്.
വലിയ നദിയായ ഗംഗാവാലി പുഴയ്ക്ക് മലയിടിഞ്ഞ ഭാഗങ്ങളില്‍ 250 മീറ്റര്‍ വരെ വീതിയുണ്ട്. ആഴം 25 മീറ്ററുമുണ്ട്. മലയിടിഞ്ഞ് റോഡും കടന്ന് പുഴയിലേക്ക് മണ്ണിടിഞ്ഞ് ചില മണ്‍തിട്ടകള്‍ പുഴയില്‍ രൂപപ്പെട്ടിട്ടുണ്ട്. മീറ്റര്‍ കണക്കിന് ഉയരമുളള മണകൂനകളാണ് രൂപപ്പെട്ടിട്ടുളളത്. ഇവിടെയാണ് ഡിങ്കി ബോട്ടുകളിലെത്തി സൈന്യം ഇപ്പോള്‍ തെരച്ചില്‍ പ്രവര്‍ത്തനം നടത്തുന്നത്.
പുഴ കുത്തിയൊഴുകുന്നത് തെരച്ചിലിന് വെല്ലുവിളിയാണ്. അതിനിടെ അപകടസ്ഥലത്ത് നിന്ന് ഒലിച്ച് പോയ ടാങ്കര്‍ ലോറി ഏഴ് കിലോമീറ്റര്‍ അകലെ പുഴയില്‍ നിന്നും വലിച്ചു കയറ്റുന്ന രണ്ട് ദിവസം മുമ്പുളള ദൃശ്യങ്ങള്‍ പുറത്തു വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: