പൂനെ: ഭാരതീയ വിജ്ഞാനം ലോകത്തിന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കാന്‍ പ്രാപ്തമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. പൂര്‍വിക പരമ്പരയില്‍ നിന്ന് തലമുറകളിലൂടെ പകര്‍ന്നു കിട്ടിയതാണ് നമ്മുടെ വിജ്ഞാനം. അത് ജ്ഞാനത്തിന്റെയും ഭക്തിയുടെയും കര്‍മ്മത്തിന്റെയും ത്രിവേണീ സംഗമമാണ്, അദ്ദേഹം പറഞ്ഞു.
ക്ഷേത്ര, വിഗ്രഹ നിര്‍മിതിയുടെ തത്വവും ശാസ്ത്രവും വിശദമാക്കുന്ന ഡോ. ദേഗ്ലൂക്കറിന്റെ അഥാതോ ബിംബ ജിജ്ഞാസ എന്ന പുസ്തകത്തിന്റെ മറാഠി പരിഭാഷ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഋഷി പരമ്പരയുടെ സന്ദേശമാണ് ഡോ. ദേഗ്ലൂക്കര് പങ്കുവയ്ക്കുന്നതെന്ന് സര്‍സംഘചാലക് ചൂണ്ടിക്കാട്ടി. ഭാരതത്തില്‍ മൂര്‍ത്തി പൂജ സാകാരമാധ്യമത്തിലൂടെ നിരാകാര ബ്രഹ്മത്തെ സാക്ഷാത്കരിക്കാനുള്ള മാര്‍ഗമാണ്. ഓരോ ബിംബത്തിന്റെയും നിര്‍മ്മിതിക്ക് പിന്നില്‍ ശാസ്ത്രമുണ്ട്, കേവല ബുദ്ധിയ്ക്കപ്പുറം ഭാവവും അനുഭൂതിയുമുണ്ട്. കാണുന്നത് അനുഭവവേദ്യമാകുന്നതിന് പിന്നില്‍ ഈ ഭാവമാണ്, വിശ്വാസമാണ്. ഭൗതികവാദികള്‍ക്ക് ഇത് അറിയണമെന്നില്ല, മോഹന്‍ ഭാഗവത് പറഞ്ഞു.
ബാലശിക്ഷണ്‍ സന്‍സ്ഥാ സഭാ ഗൃഹത്തില്‍ ചേര്‍ന്ന പ്രകാശന സമ്മേളനത്തില്‍ ഡോ. ഗോ. ബം. ദേഗ്ലൂക്കര്, പരിഭാഷന്‍ അശുതോഷ് ബാപട്, സ്നേഹന്‍ പ്രകാശന് മാനേജര്‍ രവീന്ദ്ര ഘാട്പാംഡേ എന്നിവരും സംബന്ധിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: