മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (¼)
തൊഴില്‍ സംബന്ധമായ ബദ്ധപ്പാടുകള്‍ വര്‍ധിക്കും. കുടുംബസുഖം കുറയും. ചതിയില്‍പ്പെടാനും ധനനഷ്ടം സംഭവിക്കാനുമിടയുണ്ട്. പുതിയ സംരംഭങ്ങള്‍ക്ക് പറ്റിയ സമയമല്ല. പ്രമാണങ്ങളില്‍ ഒപ്പുവെക്കും. ചെറുയാത്രകള് നിശ്ചയിക്കും. ക്രയവിക്രയത്തിന് അനുകൂല സമയമാണ്.
ഇടവക്കൂറ്: കാര്‍ത്തിക (¾), രോഹിണി, മകയിരം (½)
പുതിയ ചില വ്യവസായങ്ങള്‍ തുടങ്ങാനിടവരും. ഭാര്യയുമായി അഭിപ്രായ ഭിന്നതകള്‍ ഉണ്ടാകും. സാമ്പത്തിക കാര്യങ്ങളിലും കുടുംബ കാര്യങ്ങളിലും വേണ്ടത്ര പുരോഗതി കാണില്ല. ജോലിയില്‍ വേണ്ടത്ര മുന്നേറ്റമുണ്ടാകും. സര്‍ക്കാരാനുകൂല്യങ്ങള്‍ തടഞ്ഞുവച്ചേക്കും.
മിഥുനക്കൂറ്: മകയിരം (½), തിരുവാതിര, പുണര്‍തം (¾)
ആരോഗ്യസ്ഥിതി മെച്ചപ്പെടും. പരീക്ഷകളില്‍ വിജയം കൈവരിക്കും. കുടുംബത്തില്‍ അതിഥികള്‍ വരും. ത്വക്രോഗങ്ങള്‍ക്ക് സാധ്യതയുണ്ട്. കലാപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിട്ടുള്ളവര്‍ക്ക് അംഗീകാരം ലഭിക്കും. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം ഉണ്ടാകും.
കര്‍ക്കടകക്കൂറ്: പുണര്‍തം (¼), പൂയം, ആയില്യം
പുതിയ വാഹനം അധീനതയില്‍ വന്നുചേരും. മേലുദ്യോഗസ്ഥരില്‍നിന്ന് പ്രതികൂല നിലപാടുണ്ടാകും. സാമ്പത്തികത്തില്‍ നേരിയ വര്‍ധന അനുഭവപ്പെടും. വിചാരിക്കാത്ത കേന്ദ്രങ്ങളില്‍നിന്ന് ശത്രുതയുണ്ടാകും. ജോലിയില്‍ അഭിനന്ദനമോ അംഗീകാരമോ ലഭിക്കും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (¼)
സുഹൃത്തുക്കളില്‍നിന്ന് സഹായം ലഭിക്കും. വാഹനാപകടത്തില്‍ ആശുപത്രിവാസം അനുഭവിക്കേണ്ടിവരും. മന്ദഗതിയിലായിരിക്കുന്ന വ്യാപാരസ്ഥാപനം നല്ല രീതിയില്‍ നടത്താന്‍ പ്രയത്നിക്കും. പാര്‍ട്ട്ണര്‍ഷിപ്പ് പിരിയും. ഭാര്യയുടെ സ്വത്ത് അനുഭവയോഗ്യമാകും.
കന്നിക്കൂറ്: ഉത്രം (¾), അത്തം, ചിത്തിര (½)
ഭാര്യക്ക് ചില്ലറ അസുഖങ്ങള്‍ വന്നുപെടും. ചെയ്യാത്ത കാര്യങ്ങള്‍ക്ക് വിശദീകരണം നല്‍കേണ്ടിവരും. എല്ലാ കാര്യങ്ങളിലും വിജയമുണ്ടാകും. പുതിയ ജോലിയിലോ ബിസിനസിലോ പ്രവേശിക്കും. കര്‍മസ്ഥാനത്ത് തസ്കരശല്യമുണ്ടാകും.
തുലാക്കൂറ്: ചിത്തിര (½), ചോതി, വിശാഖം (¾)
ഭാര്യയുടെ സമ്പത്ത് അനുഭവയോഗ്യമാകും. ഭൂമി വാങ്ങാന്‍ യോഗമുണ്ട്. കര്‍മമണ്ഡലത്തില്‍ മാറ്റം വരുത്തും. വീട്ടില്‍ പൂജാദി മംഗളകാര്യങ്ങള്‍ നടക്കാനിടയുണ്ട്. സേനാ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രമോഷന് സാധ്യതയുണ്ട്.
വൃശ്ചികക്കൂറ്: വിശാഖം (¼), അനിഴം, തൃക്കേട്ട
കുടുംബത്തില്‍ സുഖവും സമാധാനവും ഉണ്ടാകും. ജീവിതരീതിയില്‍ ചില ചിട്ടകള്‍ വരുത്തും. സത്കര്‍മങ്ങള്‍ക്കായി പണം ചെലവഴിക്കും. ഭൂമി, വാടക എന്നിവ വഴി ആദായമുണ്ടാകും. മതപരമായ കാര്യങ്ങളില്‍ പങ്കെടുക്കും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (¼)
പാര്‍ട്ണര്‍ഷിപ്പ് വ്യവസ്ഥയിലുള്ള ബിസിനസ് ഒഴിവാക്കേണ്ട സന്ദര്‍ഭമുണ്ടാകും. കൂടാതെ ബിസിനസില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാകും. ദാമ്പത്യസുഖം കുറയും. ദൂരയാത്രകള് ഒഴിവാക്കുക. കുടുംബത്തില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാനിടയുണ്ട്.
മകരക്കൂറ്: ഉത്രാടം (¾), തിരുവോണം, അവിട്ടം (½)
കമ്പ്യൂട്ടര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മെച്ചപ്പെട്ട ഉദ്യോഗം ലഭിക്കും. യാത്രാക്ലേശം അനുഭവപ്പെടും. അധ്വാനഭാരം കൂടും. പിതൃസ്വത്ത ലഭിക്കും. രോഗികള്‍ക്ക് അസുഖം വര്‍ധിക്കും. ഔഷധങ്ങള്‍ ഫലിച്ചെന്നുവരില്ല. ഭൂമിയുടെ വില്‍പ്പനയില്‍ പ്രതീക്ഷിക്കാത്ത വരുമാനം ലഭിക്കും.
കുംഭക്കൂറ്: അവിട്ടം (½), ചതയം, പൂരുരുട്ടാതി (¾)
വാഹനം, സ്വത്ത് എന്നിവയിലെ ക്രയവിക്രയത്തിലൂടെ വരുമാനം വര്‍ധിക്കും. സാമ്പത്തികമായി അനുകൂല സമയമല്ല. നിസ്സാര കാര്യങ്ങളില്‍പ്പോലും കലഹിക്കും. മനസ്സിനെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രയാസങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കാന്‍ കഴിയും.
മീനക്കൂറ്: പൂരുരുട്ടാതി (1¼), ഉതൃട്ടാതി, രേവതി
ധനാഗമമുണ്ടാകും. ദുര്‍വ്യയം വന്നുചേരും. ജീവിതരീതിയില്‍ മാറ്റം വരുത്തും. ശാരീരികമായി ക്ഷീണമനുഭവപ്പെടും. ഉന്നത വ്യക്തികളുടെയും സര്‍ക്കാര്‍ തലത്തിലുള്ളവരുടെയും സഹായമുണ്ടാകും. രാഷ്ട്രീയക്കാര്‍ക്ക് അനുകൂല സമയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: