ചേര്‍ത്തല: അടിസ്ഥാന വര്‍ഗത്തെ മറന്നതാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കനത്ത പരാജയം നേരിടേണ്ടിവന്നതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.
എസ്എന്‍ഡിപി യോഗം എരുമേലി യൂണിയന്റെ നേതൃക്യാമ്പ് കണിച്ചുകുളങ്ങരയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ പ്രീണനം അവസാനിപ്പിക്കാതെ ഇടതുപക്ഷത്തിന് രക്ഷയില്ല. ഭൂരിപക്ഷ സമുദായത്തെ അവഗണിച്ച് മുന്നോട്ട് പോകാനാണ് തീരുമാനമെങ്കില്‍ ഇപ്പോള്‍ സംഭവിച്ചതു പോലെ ഉത്തരത്തിലിരുന്ന ലീഗിനെ പിടിക്കാന്‍ പോയപ്പോള്‍ കക്ഷത്തിലിരുന്ന അടിസ്ഥാന വര്‍ഗം കൈവിട്ടു പോകുന്ന അവസ്ഥ ഇനിയുമുണ്ടാകും.
എല്ലാ വര്‍ക്കും ജാതിയുണ്ട്, സംഘടനകളുമുണ്ട്. പക്ഷേ എസ്എന്‍ഡിപി യോഗം ഒന്നു ജാതി പറഞ്ഞു പോയാല്‍ ജാതി വര്‍ണ്യത്തെ കൊണ്ടുവരാനാണെന്ന ആക്ഷേപമാണ് ഏറ്റുവാങ്ങേണ്ടത്. നമുക്കെല്ലാവര്‍ക്കും രാഷ്ട്രീയമുണ്ട്. അതില്‍ നിന്ന് ആരും മാറേണ്ട ആവശ്യമില്ല. രാഷ്ട്രീയത്തില്‍ നിലനില്ക്കുമ്പോള് പോലും സമുദായത്തിന് വേണ്ടി ഒറ്റക്കെട്ടായി നിലനില്‍ക്കണം. അതൊക്കെ മുസ്ലീങ്ങളെ കണ്ടു പഠിക്കണം, വാലെല്ലാത്തതെല്ലാം അളയിലാക്കിയിട്ടും ഞങ്ങള്‍ക്ക് ഒന്നുമില്ലെന്നാണ് മുസ്ലിമിന്റെ വാദം. സ്കൂളുകള്‍ക്കും കോളജുകള്‍ക്കും പുറമേ മദ്രസകളും കൊണ്ട് മുസ്ലിം സമ്പന്നരാകുകയാണ്. ഇതിനെല്ലാം മുടക്കുന്നത് നമ്മുടെ പണമാണ്.
ഇതെല്ലാം നേടിയെടുക്കുന്നതിന് അവര്‍ സമുദായമായി ഒറ്റക്കെട്ടായി നിന്ന് പ്രവര്‍ത്തിക്കുന്നതാണ് കാരണം. പുറത്തു നിന്നുള്ള ശക്തികള്‍ ആക്രമിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒന്നിച്ചു നേരിടാന്‍ സമുദായത്തിന് കഴിയണം. സൗകര്യങ്ങള്‍ കൂടിയപ്പോള്‍ യോഗത്തിന്റെ താഴെത്തട്ടിലെ സംഘടന പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ച നിലയിലാണ്. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണം. എസ്എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതി നടേശന് ദീപ പ്രകാശനം നടത്തി. യൂണിയന് ചെയര്മാന് കെ.പത്മകുമാര്‍ അദ്ധ്യക്ഷനായി.
കണിച്ചുകുളങ്ങര യൂണിയന് പ്രസിഡന്റ് വി.എം. പുരുഷോത്തമന്, സെക്രട്ടറി ഇന്‍ ചാര്‍ജ് പി.എസ്.എന്‍. ബാബു എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് യോഗം കൗണ്‍സിലര്‍ പി.ടി.മന്മഥന് സംഘടനാ ക്ലാസ് നയിച്ചു. യൂണിയന് കണ്‍വീനര്‍ പി.എസ്. ബ്രഷ്നേവ് സ്വാഗതം പറഞ്ഞു. ഇന്ന് രാവിലെ 9ന് വ്യക്തിത്വ പരിശീലന ക്ലാസ് മൈന്‍ഡ് വിഷന്‍ ഇന്ത്യ ഡയറക്ടര്‍ ഡോ. മുരളി മോഹന്‍ നയിക്കും. തുടര്‍ന്ന് ക്യാമ്പ് അവലോകനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: