മങ്കൊമ്പ്: കടവില്‍ കെട്ടിയിട്ടിരുന്ന വളളത്തില്‍ നിന്നും മോട്ടോര്‍ എന്ജിന് മോഷ്ടിച്ചവര്‍ അറസ്റ്റില്‍. വെളിയനാട് പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ കുന്നുംകരി മുറിയില്‍ പുല്ലംകൊച്ചിക്കരി ചിറയില്‍ അഖില്‍ മാത്യു, ചങ്ങനാശ്ശേരി പായിപ്പാട് പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ പുഴവത്ത് ചിറയില്‍ വീട്ടില്‍ പ്രനൂപ്, വെളിയനാട് പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ കുന്നുംകരി മുറിയില്‍ പുല്ലംകൊച്ചിക്കരി ചിറയില്‍ ബാജിയോ (ഉണ്ണി) എന്നിവര്‍ പിടിയിലായത്.
പുളിങ്കുന്ന് പോലീസ് സ്റ്റേഷന് പരിധിയില്‍ തട്ടാശ്ശേരി ആറ്റുകടവില്‍ കെട്ടിയിട്ടിരുന്ന വളളത്തില്‍ ഫിറ്റ് ചെയ്തിരുന്ന 34,000 രൂപാ വിലയുളള മോട്ടോറാണ് മോഷ്ടിച്ചത്. 17ന് രാത്രി 11.30നും 18ന് രാവിലെ ഏഴിനും ഇടയില്‍ തട്ടാശ്ശേരി സ്വദേശി ജോസ് ആന്റണിയുടെ ഉടമസ്ഥതയിലുളള വളളത്തില്‍ നിന്നാണ് മോട്ടോര്‍ എന്ജിന് മോഷണം പോയത്. മോഷ്ടിച്ച മോട്ടോര്‍ എന്ജിന് ആലപ്പുഴ ഭാഗത്തുളള കടയില്‍ വില്ക്കാന് ശ്രമിക്കുന്നതിനിടയില്‍ 19നാണ് പ്രതികള്‍ കുടുങ്ങിയത്.
പുളിങ്കുന്ന് പോലീസ് ഇന്‍സ്പെക്ടര്‍ എ.എല്‍ യേശുദാസിന്റെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ ബിജുക്കുട്ടന്, സെബാസ്റ്റ്യന്‍ ജോസഫ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സുരാജ്, പ്രതീഷ് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുമേഷ്, ജോസഫ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ കൈനടി പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്നും അന്നേ ദിവസം തന്നെ മറ്റൊരു വളളത്തില്‍ നിന്നും മോട്ടോര്‍ എന്ജിന് മോഷണം ചെയ്തതായി അന്വേഷണത്തില്‍ തെളിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: