മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് വീണ്ടും വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ് പിഐ) പണമൊഴുക്കുന്നു. ജൂലായ് മാസത്തില്‍ മാത്രം ഇതുവരെ അവര്‍ മുടക്കിയത് 30,772 കോടി രൂപയാണ്.
നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി(എന്‍എസ് ഡി) പുറത്തുവിട്ട കണക്കുപ്രകാരമാണിത്. ജൂലായ് 13 മുതല്‍ 19 വരെയുള്ള ഈ ആഴ്ച മാത്രം 15,420 കോടി രൂപയാണ് വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയിലേക്ക് ഒഴുക്കിയത്.
ഈ വര്‍ഷം ഇതുവരെ വിദേശ നിക്ഷേപകര്‍ 1,30,138 കോടിയാണ് ഇന്ത്യന്‍ വിപണിയില്‍ മുടക്കിയത്. വലിയ വിപണി മൂല്യമുള്ള കമ്പനികളില്‍ നല്ല സാമ്പത്തിക ഫലമാണ് പുറത്തുവരുന്നത്. തല്ക്കാലം ലാഭമെടുക്കലിന്റെ ഭാഗമായുള്ള വില്പനയാണ് ജൂലായ് 19 വെള്ളിയാഴ്ച ഓഹരി വിപണിയെ താഴേക്ക് കൊണ്ടുപോയത്. ഡോളറും ബോണ്ട് വരുമാനവും കുറഞ്ഞതിനാലാണ് വീണ്ടും വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയതെന്ന് കരുതുന്നു.
വീണ്ടും വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ പണം മുടക്കുമെന്ന് ഉറപ്പാണെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വ്വീസിന്റെ മുഖ്യ നിക്ഷേപക തന്ത്രജ്ഞന്‍ വിജയകുമാര്‍ പറയുന്നു. ഈ വര്‍ഷം ജനവരി, ഏപ്രില്‍, മെയ് മാസങ്ങളില്‍ വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ ഇന്ത്യന്‍ വിപണിയില്‍ ഓഹരികള്‍ വിറ്റൊഴിച്ച് പോയിരുന്നു. അന്ന് ഏകദേശം 60,000 കോടിയുടെ ഓഹരികളാണ വിറ്റത്. അതേ സമയം ഫെബ്രുവരി, മാര്‍ച്ച്, ജൂണ്‍ മാസങ്ങളില്‍ വിദേശ നിക്ഷേപകര്‍ ഇതേ തോതില്‍ ഓഹരികള്‍ വാങ്ങുകയും ചെയ്തു. 63,200 കോടിയുടെ ഓഹരികളാണ് വിറ്റഴിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: