Kerala

കർണാടകയിലേക്ക് മന്ത്രിമാർ പോകാത്തത് സർക്കാരിന്റെ കുറ്റകരമായ അനാസ്ഥ: കെ.സുരേന്ദ്രൻ

Published by

തിരുവനന്തപുരം: കർണാടകയിൽ മണ്ണിടിച്ചിലിൽ കുടുങ്ങിയ മലയാളി ഡ്രൈവർ അർജുന്റെ രക്ഷാപ്രവർത്തനത്തിലേക്ക് സംസ്ഥാന മന്ത്രിമാർ എത്താതിരുന്നത് സർക്കാരിന്റെ കുറ്റകരമായ അനാസ്ഥയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.

എല്ലാം ശരിയായ കുവൈറ്റിലേക്ക് പോകാൻ ബാഗുമായി വിമാനത്താവളത്തിലെത്തിയ മന്ത്രിമാർ എന്താണ് തൊട്ടപ്പുറത്ത് അർജുനെ രക്ഷിക്കാൻ പോകാത്തതെന്നും അദ്ദേഹം പ്രസ്താവനയിൽ ചോദിച്ചു. അർജുന്റെ കാര്യത്തിൽ കേരള സർക്കാരിന്റെ ഭാഗത്ത് നിന്നും ഒരു ഇടപെടലുമുണ്ടായില്ലെന്നത് ഞെട്ടിക്കുന്നതാണ്. ഒരു മലയാളിക്ക് ഇത്രയും വലിയ ദുരവസ്ഥ വന്നിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. കർണാടക സർക്കാർ വൈര്യനിര്യാതന ബുദ്ധിയോടെയാണ് ഇടപെട്ടത്. കർണാടക സർക്കാരിന്റെ അനാസ്ഥയ്‌ക്കെതിരെ ബിജെപി ശക്തമായ പ്രതിഷേധം നടത്തുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക