Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ശിശു സൗഹൃദ മാധ്യമ നയരേഖ സിലബസില്‍ ഉള്‍പ്പെടുത്തണം : മീഡിയ അക്കാദമി വട്ടമേശ സമ്മേളനം

പി. ശ്രീകുമാര്‍ by പി. ശ്രീകുമാര്‍
Jul 20, 2024, 08:34 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ശിശു സൗഹൃദ മാധ്യമം എന്ന വിഷയത്തെപ്പറ്റി അവബോധം സൃഷ്ടിക്കുന്നതിന് മാധ്യമപഠനസ്ഥാപനങ്ങളുടെ സിലബസില്‍ ഇതുസംബന്ധിച്ച നയരേഖ ഉള്‍പ്പെടുത്തണമെന്ന് കേരള മീഡിയ അക്കാദമിയും യുനിസെഫും ചേര്‍ന്ന് നടത്തിയ വട്ടമേശ സമ്മേളനം ശുപാര്‍ശ ചെയ്തു. കേരളത്തിലെ മൂന്ന് മേഖലകളിലായി നടത്തിയ ശിശു സൗഹൃദ മാധ്യമപ്രവര്‍ത്തന ശില്‍പ്പശാലയ്‌ക്ക് സമാപനം കുറിച്ചുകൊണ്ടാണ് വട്ടമേശ സമ്മേളനം നടന്നത്.
ഇതിനായി ശിശു സൗഹൃദ മാധ്യമപ്രവര്‍ത്തനത്തിന് വേണ്ടിയുള്ള നയരേഖ തയ്യാറാക്കും. ഇതിന്റെ കരട് രൂപമാണ് ചര്‍ച്ച ചെയ്തത്. കരട് നയരേഖയ്‌ക്ക് അന്തിമരൂപം നല്‍കാന്‍ ദൂരദര്‍ശന്‍ മുന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ കെ കുഞ്ഞികൃഷ്ണന്‍ ചെയര്‍മാനായും ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എസ് ബിജു കണ്‍വീനറായുമുള്ള 11 അംഗ കമ്മിറ്റി രൂപീകരിച്ചു. യുനിസെഫ് സൗത്ത് ഇന്ത്യ പ്രോഗ്രാം ഹെഡ് ശ്യാം സുധീര്‍ ബണ്ടി കമ്മിറ്റിയില്‍ അംഗമായിരിക്കും. 2024 ആഗസ്റ്റില്‍ നയരേഖ പുറത്തിറക്കും. ഇത് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കും
നയരേഖ കേവലം മാധ്യമങ്ങളില്‍ മാത്രം ഒതുങ്ങുന്നത് ആവരുതെന്നും സമൂഹത്തിന്റെ താഴെത്തട്ടിലെ വിവിധ മേഖലകളിലേക്ക് അതെത്തിപ്പെടണം എന്നും സമ്മേളനം നിര്‍ദ്ദേശിച്ചു. പരമ്പരാഗത മാധ്യമങ്ങള്‍ക്കൊപ്പം സമൂഹമാധ്യമങ്ങളിലേക്കും ഇതെത്തിച്ചേരണം. സമൂഹമാധ്യമങ്ങളെ ബോധവത്കരിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകണം. വാര്‍ത്താമാധ്യമങ്ങളില്‍ മാത്രമല്ല, ഏറ്റവും അധികം സ്വാധീനമുള്ള എന്റര്‍ടെയിന്റ്‌മെന്റ് ചാനലുകളിലും ഈ നിര്‍ദ്ദേശങ്ങള്‍ എത്തണം. മാധ്യമങ്ങളുടെ നിര്‍വ്വചനംതന്നെ മാറിവരുന്ന ഈ കാലഘട്ടത്തില്‍ കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന രീതിയിലാകണം മാധ്യമപ്രവര്‍ത്തനം. അതിനുതകുന്നതായിരിക്കണം ഈ നയം. ഇതിന്റെ സൂക്ഷ്മതലങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.
മാറുന്ന കാലഘട്ടത്തില്‍ കുട്ടികള്‍ പലവിധ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. മയക്കുമരുന്ന് അടക്കമുള്ള കാര്യങ്ങളെ അതിജീവിക്കാനുള്ള പിന്തുണ കുട്ടികള്‍ക്ക് നല്‍കേണ്ടതുണ്ട്. അധ്യാപകര്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ആശാവര്‍ക്കര്‍മാര്‍ക്കും സാക്ഷരതാ പ്രേരക്മാര്‍ക്കും ഈ വിഷയത്തില്‍ ബോധവത്കരണം നടത്തേണ്ടതായിട്ടുണ്ട്.
സംസ്ഥാന ബാലാവകാശ കമ്മീഷന്‍ എല്ലാ സഹായവും ഇതിനായി നല്‍കുന്നതാണെന്ന് ചെയര്‍മാന്‍ അഡ്വ മനോജ്കുമാര്‍ അറിയിച്ചു. ബാലാവകാശ കമ്മീഷന്റെ പരിധിയില്‍ വരുന്ന വിഷയങ്ങളിലുള്ള കരട് മാര്‍ഗരേഖ കമ്മീഷന്‍ തയ്യാറാക്കിനല്‍കും. സാക്ഷരതാ പ്രേരക്മാരുടെ സഹായവും ഇതിനായി ലഭ്യമാകും. സ്‌കൂള്‍ കരിക്കുലത്തില്‍ തന്നെ ഇത് ഉള്‍പ്പെടുത്തുന്നതിനായി കരിക്കുലം കമ്മിറ്റിയില്‍ ഇത് ഉള്‍പ്പെടുത്തണം.

ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എസ് ബിജു മോഡറ്ററേറ്ററായി. മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്, മുന്‍ ജില്ലാ ജഡ്ജി എസ് എച്ച് പഞ്ചാപകേശന്‍, മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ്, യുനിസെഫ് സൗത്ത് ഇന്ത്യ പ്രോഗ്രാം ഹെഡ് ശ്യാം സുധീര്‍ ബണ്ടി, വനിതാ കമ്മീഷന്‍ അംഗം കുഞ്ഞയിഷ, ശിശുക്ഷേമ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ബിന്ദു ഗോപിനാഥ്, സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ എ ജി ഒലീന, ഐഎംഎ സംസ്ഥാന സെക്രട്ടറി ഡോ അല്‍ത്താഫ്, സിബിഎസ്ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ ജി രാജ്‌മോഹന്‍, വിവരാവകാശ കമ്മീഷന്‍ മുന്‍ അംഗം കെ വി സുധാകരന്‍, രാജ് ഭവന്‍ പബ്ലിക് റിലേഷന്‍ ഓഫീസര്‍ എസ് ഡി പ്രിന്‍സ്, ആകാശവാണി അഡീഷണല്‍ ഡയറക്ടര്‍ ശ്രീകുമാര്‍ മുഖത്തല, ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് എഡിറ്റോറിയല്‍ അസിസ്റ്റന്റ് രാധിക സി നായര്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ പി കെ രാജശേഖരന്‍, പി ശ്രീകുമാര്‍ (ജന്മഭൂമി), എസ് അനില്‍ (ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്), മനോജ് കടമ്പാട് (മലയാള മനോരമ), സരിതാ മോഹന്‍ ഭാമ, ജോര്‍ജ്ജ് കുട്ടി, ഹയര്‍സെക്കന്ററി ജേര്‍ണലിസം അധ്യാപിക ഡോ എസ് സിന്ധു തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

വട്ടമേശ സമ്മേളനം മന്ത്രി. വീണ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു.മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു അധ്യക്ഷത വഹിച്ചു

Tags: khnaUNICEFRound Table Conference
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ രജത ജൂബിലി കൺവൻഷൻ ചിങ്ങം ഒന്നു മുതൽ ന്യൂജേഴ്സിയിൽ; ഒരുക്കങ്ങള്‍ പൂർത്തിയായി

Kerala

കുടിവെള്ളം ഊറ്റിയെടുത്ത് കള്ളാക്കി വിതരണം ചെയ്യുന്നത് അംഗീകരിക്കാനാവില്ല: സി. രാധാകൃഷ്ണൻ

Marukara

സനാതന ധർമ്മമോ മനുസ്മൃതിയോ അശ്ലീലമല്ല; അല്പജ്ഞാനികളുടെ അഭിപ്രായം അർഹിക്കുന്ന അവഗണനയോടെ തള്ളണം: കെഎച്ച്എൻഎ

Marukara

അമേരിക്കയിലും അയോദ്ധ്യ ക്ഷേത്രം ഉയരുന്നു: കേരളത്തിലെ കുടുംബക്ഷേത്രങ്ങളില്‍ നിന്ന് മണ്ണ് കൊണ്ടുവരും

US

മലയാളത്തിന്റെ മഹാനടൻ ശ്രീനിവാസനെ കെഎച്ച്എന്‍എ ആദരിക്കുന്നു; കേരള സംഗമ വേദിയിൽ ചലച്ചിത്ര പ്രതിഭാ പുരസ്കാരം സമ്മാനിക്കും

പുതിയ വാര്‍ത്തകള്‍

1975ല്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ ഇന്ദിരാഗാന്ധി (വലത്ത്)

അടിയന്തരാവസ്ഥയെ ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി; കോണ്‍ഗ്രസിനെയും ഇന്ദിരാഗാന്ധിയെയും പേരെടുത്ത് പറയാതെ വറുത്ത് ‘മന്‍ കീ ബാത്ത്’

കെഎസ്ആര്‍ടിസി റിട്ട. സ്റ്റേഷന്‍ മാസ്റ്ററുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍, ഭാര്യയുടെ ഓഹരിയില്‍ നിന്ന് ആദായമെടുത്തപ്പോള്‍ മര്‍ദ്ദനമേറ്റു

വീണ്ടും ഗ്രാമീണ ഇന്ത്യയിലെ സ്ത്രീകളുടെ ഹൃദയം തൊട്ട് മോദിയുടെ ‘മന്‍ കീ ബാത്ത്’

ബസ് സ്റ്റേഷനുകളില്‍ യൂണിയനുകളുടെ കൊടി തോരണങ്ങള്‍ കെട്ടിയാല്‍ നടപടിയെന്ന് മന്ത്രി ഗണേഷ്‌കുമാര്‍

ഡോ ഹാരിസിന്റെ വെളിപ്പെടുത്തല്‍: അന്വേഷണ സമിതിയെ നിയോഗിച്ച് ഉത്തരവ്, പ്രശ്‌നങ്ങള്‍ മന്ത്രിയുടെ ഓഫീസിനും അറിയാമെങ്കിലും നടപടിയില്ല

മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ വിമര്‍ശനം: വാര്‍ത്ത തള്ളാതെ സിപിഎം നേതാവ് പി ജയരാജന്‍

ഹെബ്രോൺ നഗരത്തിൽ ഏറ്റവും വലിയ ഹമാസ് ശൃംഖല തകർത്ത് ഇസ്രായേൽ ; 60 ഓളം ഭീകരരെ ജീവനോടെ പിടികൂടി ഇസ്രായേൽ സൈന്യം

തൃശൂരില്‍ 2 നവജാത ശിശുക്കളെയും മാതാവ് കൊലപ്പെടുത്തിയെന്ന് എഫ്‌ഐആര്‍

പാകിസ്ഥാനികൾക്ക് മുന്നിൽ , പാകിസ്ഥാന്റെ മണ്ണിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ധരിച്ച് ബ്രിട്ടീഷ് യുവാവ്

തൃണമൂല്‍ എംപിമാരായ കല്യാണ്‍ ബാനര്‍ജി (ഇടത്ത്) മഹുവ മൊയ്ത്ര (വലത്ത്) എന്നിവര്‍.

തൃണമൂല്‍ യുവ നേതാവ് ലോകോളെജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ തൃണമൂല്‍ എംപിമാര്‍ തമ്മില്‍ വഴക്ക് മൂര്‍ച്ഛിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies