തിരുവനന്തപുരം : പഠിക്കാന്‍ യുവജനങ്ങള്‍ കാനഡയും റഷ്യയും ഉള്‍പ്പെടെ രാജ്യങ്ങളിലേക്ക് പോകുന്നത് കുറയ്ക്കാന്‍ സ്വകാര്യ സര്‍വകലാശാലകള്‍ക്ക് സംസ്ഥാനത്ത് അനുമതി നല്‍കാനുള്ള നിയമം തയാറായി. ഒക്ടോബറിലും നവംബറിലുമായി നടക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും.
ആഗോള തലത്തിലാകും സര്‍വകലാശാലകള്‍ രൂപകല്പന ചെയ്യുക. മെഡിക്കല്‍, എന്‍ജിനീയറിംഗ്, മാനേജ്മെന്റ്, നിയമം എന്നീ വിഷയങ്ങള്‍ കേന്ദ്രീകരിച്ചാകും സര്‍വകലാശാലയുടെ പ്രവര്‍ത്തനം. സര്‍വകലാശാലകളോട് ചേര്‍ന്ന് ടൗണ്‍ഷിപ്പ്, പാര്‍പ്പിട, വ്യാപാര സമുച്ചയങ്ങളുമണ്ടാകും.
അഞ്ചു വര്‍ഷം പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലയ്ക്ക് സംസ്ഥാനത്ത് ഏതു ജില്ലയിലും ഓഫ് ക്യാമ്പസും സ്റ്റഡി സെന്ററും ആരംഭിക്കാം. 20 വര്‍ഷത്തിലേറെ പ്രവര്‍ത്തന പരിചയമുള്ള കോര്‍പറേറ്റ് മാനേജ്മെന്റുകള്‍, സൊസൈറ്റികള്‍, ട്രസ്റ്റുകള്‍ എന്നിവയ്ക്കായിരിക്കും സ്വകാര്യ സര്‍വകലാശാല തുടങ്ങാന്‍ അനുമതി.
ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ നിക്ഷേപം അനിവദിക്കുമെന്ന് ബജറ്റ് പ്രഖ്യാപനത്തിലുണ്ടായിരുന്നു. സംസ്ഥാന സ്വകാര്യ സര്‍വകലാശാല ബില്‍ എന്നാണ് ബില്ലിന്റെ പേര്. ബജറ്റ് സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനായിരുന്നു ആദ്യ തീരുമാനമെങ്കിലും നടപടികള്‍ പൂര്‍ത്തിയാകാത്തതും ബജറ്റ് സമ്മേളനം വെട്ടിച്ചുരുക്കിയതും കാരണമാണ് ബില്‍ അടുത്ത നിയമസഭ സമ്മേളനത്തിലേക്ക് മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: