സേലം: തമിഴ്നാട് ധർമപുരിയിൽ ഉണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ യുവാക്കൾ മരിച്ചു. പെരിന്തൽമണ്ണ രാമപുരം സ്വദേശി എം. ബിൻഷാദ് (25), തിരൂർ പയ്യനങ്ങാടി സ്വദേശി നംഷി (23) എന്നിവരാണ് മരിച്ചത്. ബെംഗളൂരു- സേലം ദേശീയപാതയിലാണ് അപകടമുണ്ടായത്. നിർത്തിയിട്ട ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ചാണ് അപകടം.
രണ്ട് ബൈക്കുകളിലായി നാട്ടിലേക്ക് യാത്ര തിരിച്ചതായിരുന്നു ബിൻഷാദും നംഷിയും. റോഡരികിൽ ബൈക്ക് നിർത്തിയപ്പോൾ നിയന്ത്രണം വിട്ടെത്തിയ കാർ ഇരുവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
കാർ അമിത വേഗത്തിലായിരുന്നെന്നാണ് വിവരം. ബെംഗളൂരുവിലെ ആചാര്യ നഴ്സിങ് കോളജിലെ വിദ്യാർഥിയാണു നംഷിദ്. ഇതേ കോളജിൽ ജോലി ചെയ്തിരുന്ന നഴ്സാണ് ബിൻഷാദ്. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങൾ ധർമപുരി ഗവണ്‍മെന്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: