സൂറിച്ച്: ലോക ഫുട്ബോളിനെ ആവേശത്തിലാഴ്ത്തിയ രണ്ട് പ്രധാന ടൂര്‍ണമെന്റ് കഴിഞ്ഞപ്പോള്‍ ഫിഫ ലോക റാങ്ക് പട്ടിക പരിഷ്കരിച്ചു. പുതുക്കിയ റാങ്കിങ്ങിലും ലോക ചാമ്പ്യന്മാരായ അര്‍ജന്റീന തന്നെയാണ് ഒന്നാം സ്ഥാനത്ത്. നാലാതവണയും യൂറോ കിരീടത്തില്‍ മുത്തമിട്ട സ്പെയിന് മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
തുടര്‍ച്ചയായി രണ്ടാം തവണയും കോപ്പ അമേരിക്ക ഫൈനലില്‍ മുത്തമിട്ട അര്‍ജന്റീന റാങ്ക് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
ഖത്തര്‍ ലോകകപ്പ് റണ്ണറപ്പുകളായ ഫ്രാന്‍സ് അര്‍ജന്റീനയ്ക്ക് പിന്നില്‍ രണ്ടാം റാങ്കില്‍ തുടരുകയാണ്. അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് സ്പെയിന് മൂന്നാമത്തെതിയത്. കോപ്പ അമേരിക്കയില്‍ അപരാജിതരായി കുതിച്ച അര്‍ജന്റീന ഫൈനലില്‍ കൊളംബിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് കോപ്പ അമേരിക്ക നിലനിര്‍ത്തിയത്.
യൂറോ 2024 റണ്ണറപ്പുകളായ ഇംഗ്ലണ്ട് ആണ് നാലാം സ്ഥാനത്ത്. അഞ്ചാം സ്ഥാനത്ത് ബ്രസീല്‍ ആണുള്ളത്. അര്‍ജന്റീനയ്ക്ക് കോപ്പ അമേരിക്കയില്‍ കനത്ത വെല്ലുവിളിയുയര്‍ത്തിയ കൊളംബിയ ആദ്യ പത്തിലുണ്ട്. ഒമ്പതാം സ്ഥാനത്താണ് താരം.
ഭാരതം പട്ടികയില്‍ 124-ാമതാണ്. ഇതിന് മുമ്പ് പ്രസിദ്ധപ്പെടുത്തിയ റാങ്ക് പട്ടികയിലെ മൂന്ന് സ്ഥാനങ്ങളുടെ ഇടിവാണ് ഭാരതം നേരിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: