Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

സാമ്പത്തിക വർഷത്തിന് മികച്ച തുടക്കം; സൗത്ത് ഇന്ത്യൻ ബാങ്കിന് 294 കോടി രൂപ അറ്റാദായം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2024, 10:10 pm IST
in Business

കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് മികച്ച അറ്റാദായം. 45 ശതമാനം വാര്‍ഷിക വര്‍ധനയോടെ 294  കോടി രൂപയാണ് ബാങ്ക് നേടിയ ലാഭം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 202 കോടി രൂപയായിരുന്നു. 2024 ജൂൺ 30ന് അവസാനിച്ച പാദത്തിൽ ബാങ്കിന്റെ പ്രവർത്തന ലാഭം മുൻ വർഷത്തെ 490.24 കോടി രൂപയിൽ നിന്ന് 507.68 കോടി രൂപയായും വർധിച്ചു. 3.56 ശതമാനമാണ് വളർച്ച.

മൊത്ത നിഷ്‌ക്രിയ ആസ്തി മുന്‍ വര്‍ഷത്തെ 5.13 ശതമാനത്തില്‍ നിന്നും 63 പോയിന്റുകൾ കുറച്ച് 4.50 ശതമാനമാനത്തിലെത്തിച്ചു. അറ്റ നിഷ്‌ക്രിയ ആസ്തി 41 പോയിന്റുകൾ കുറച്ച് 1.85 ശതമാനത്തില്‍ നിന്നും 1.44 ശതമാനമാനത്തിലെത്തിക്കാനും ബാങ്കിനു കഴിഞ്ഞു. ഓഹരികളിന്മേലുള്ള വരുമാനം വാർഷികാടിസ്ഥാനത്തിൽ 11.80 ശതമാനത്തിൽ നിന്നും 12.90 ശതമാനമായി ഉയർന്നു. ആസ്തികളിന്മേലുള്ള വരുമാനം 0.73 ശതമാനത്തിൽ നിന്നും 1.00 ശതമാനമായും വർധിച്ചു.

അറ്റ പലിശ വരുമാനം 7.18 ശതമാനം വര്‍ധിച്ച് 865.77 കോടി രൂപയിലെത്തി. എഴുതി തള്ളൽ ഉൾപ്പെടാതെ ഉള്ള നീക്കിയിരിപ്പനുപാതം  65.15  ശതമാനത്തിൽ നിന്നും 69.05 ശതമാനമായി ഉയർന്നു. എഴുതി തള്ളൽ ഉൾപ്പടെയുള്ള നീക്കിയിരിപ്പനുപാതം 76.54 ശതമാനത്തിൽ നിന്നും  79.22 ശതമാനമായും ഉയർന്നു.

റീട്ടെയ്ല്‍ നിക്ഷേപങ്ങള്‍ 8.37 ശതമാനം വര്‍ധിച്ച് 99,745 കോടി രൂപയിലെത്തി. പ്രവാസി (എൻ.ആർ.ഐ) നിക്ഷേപം 6.06 ശതമാനം വര്‍ധിച്ച് 30,102 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഈ കാലയളവിൽ 28,382  കോടി രൂപയായിരുന്നു ഇത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കാസ (കറന്റ് അക്കൗണ്ട് ആന്റ് സേവിങ്‌സ് അക്കൗണ്ട്) നിക്ഷേപം 6.51 ശതമാനം വർധിച്ചു. സേവിങ്സ് ബാങ്ക് നിക്ഷേപത്തിൽ 4.87 ശതമാനവും കറന്റ് അക്കൗണ്ട് നിക്ഷേപത്തിൽ 14.80 ശതമാനവുമാണ് വർധന.

വായ്‌പാ വിതരണത്തില്‍ 11.44 ശതമാനം വളര്‍ച്ച വാർഷികാടിസ്ഥാനത്തിൽ  കൈവരിച്ചു. 74,102  കോടി രൂപയിൽ നിന്നും 82,580 കോടി രൂപയിലെത്തി. കോർപറേറ്റ് വായ്‌പകൾ 23.48 ശതമാനം വാർഷിക വർധനയോടെ 27,522  കോടി രൂപയിൽ നിന്നും 33,984  കോടി രൂപയിലെത്തി. ഇവയിൽ എ റേറ്റിങും അതിനു മുകളിലുമുള്ള അക്കൗണ്ടുകളുടെ വിഹിതം വാർഷികാടിസ്ഥാനത്തിൽ 94 ശതമാനത്തില്‍ നിന്നും 96 ആയി വർധിച്ചു. വ്യക്തിഗത വായ്‌പകൾ 1,935 കോടി രൂപയിൽ നിന്ന് 2,312  കോടി രൂപയായും, സ്വർണ വായ്‌പകൾ 14,478  കോടി രൂപയിൽ നിന്ന് 16,317  കോടി രൂപയായും വർധിച്ചു. 12.70 ശതമാനമാണ് സ്വർണ വായ്‌പകളുടെ വാർഷിക വളർച്ച.

“ബിസിനസ് വളർച്ചയ്‌ക്കുവേണ്ടി ബാങ്ക് സ്വീകരിച്ച നയപരമായ തീരുമാനങ്ങളെല്ലാം മികച്ച രീതിയിൽ നടപ്പിലാക്കി. കോർപ്പറേറ്റ്, ഓട്ടോ ലോൺ, ക്രെഡിറ്റ് കാർഡ്, ഗോൾഡ് ലോൺ തുടങ്ങി എല്ലാ മേഖലകളിലും ബാങ്ക് മികച്ച വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മികച്ച ട്രാക്കുള്ള എല്ലാവർക്കും പുതിയ വായ്‌പകൾ അനുവദിക്കുക വഴി, ഗുണപരമായ വായ്‌പ്പാ വളർച്ചയിലൂടെ ലാഭം കണ്ടെത്താനും ബാങ്ക് ലക്ഷ്യമിടുന്നു.”- സൗത്ത് ഇന്ത്യൻ ബാങ്ക് എംഡിയും സിഇഓയുമായ പി ആർ ശേഷാദ്രി പറഞ്ഞു.

Tags: south indian bank294 crore net profit
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബാങ്കുകള്‍ ലാഭത്തിലേക്ക് ; എച്ച് ഡിഎഫ്സിക്ക് അറ്റലാഭത്തില്‍ 11.4 ശതമാനം കുതിപ്പ്; സൗത്തിന്ത്യന്‍ ബാങ്ക് ഓഹരി കുതിപ്പില്‍, ഫെഡറല്‍ ബാങ്കിനും ലാഭം

Business

ഇഎംഐ കളുടെ ഭാരം കുറക്കാൻ സൗത്ത് ഇന്ത്യൻ ബാങ്ക്; ‘എസ്ഐബി പവർ കൺസോൾ’ വഴി ടേം ലോണുകളെ ഏകോപിപ്പിച്ച് ഒറ്റ വായ്‌പയാക്കാം

Business

സൗത്ത് ഇന്ത്യന്‍ ബാങ്ക് വനിതകൾക്കായി ‘എസ്ഐബി ഹെര്‍’ പ്രീമിയം സേവിംഗ്സ് അക്കൗണ്ട് അവതരിപ്പിച്ചു

Business

90 ശതമാനം വരെ സ്വർണ്ണ വായ്‌പ; ‘എസ്ഐബി ഗോൾഡ് എക്സ്പ്രസ്’ അവതരിപ്പിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക്

സൗത്ത് ഇന്ത്യൻ ബാങ്ക് ആറന്മുള പള്ളിയോട സേവാസംഘത്തിനു ഒരുക്കി നൽകിയ ഡിജിറ്റൽ സംവിധാനങ്ങളുടെ ഉദ്ഘാടനം ഡെപ്യൂട്ടി കളക്ടർ രാജലക്ഷ്മി നിർവഹിക്കുന്നു
Business

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഇ കാണിക്ക 

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കുഴിമന്തി കഴിച്ച് നഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹത: ലവ് ജിഹാദെന്ന് ബന്ധുക്കള്‍

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള ലൈംഗികാരോപണം: മുഖ്യപ്രതി മുഹമ്മദ് റോഷന്‍ കോയമ്പത്തൂരില്‍ പിടിയില്‍

പള്ളി സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരണം; പ്രതികള്‍ അറസ്റ്റില്‍

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

ബിജെപിയുടെ ബിധാന്‍നഗര്‍ സ്ഥാനാര്‍ത്ഥി ശരദ്വത് മുഖോപാധ്യായ് സെന്‍ട്രല്‍ പാര്‍ക്കിലെ സാള്‍ട്ട് ലേക്കില്‍ പ്രഭാത സവാരി നടത്തുന്നു

പ്രഭാതസവാരിക്കൊപ്പം സൗഹൃദചര്‍ച്ച: പുതിയ പ്രചരണ തന്ത്രവുമായി ശരദ്വത് മുഖോപാധ്യായ

ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിൽ തീപ്പിടുത്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.