India

ഇന്‍റർനെറ്റിലൂടെ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കാണുന്നത് വിവര സാങ്കേതിക നിയമപ്രകാരം കുറ്റകരമല്ലെന്ന് കർണാടക ഹൈക്കോടതി.

Published by

ബെംഗളൂരു: ഇന്‍റർനെറ്റിലൂടെ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കാണുന്നത് വിവര സാങ്കേതിക നിയമപ്രകാരം കുറ്റകരമല്ലെന്ന് വ്യക്തമാക്കി കർണാടക ഹൈക്കോടതി. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കണ്ടതിന് തനിക്കെതിരെ എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൊസ്‌കോട്ട് സ്വദേശി എൻ. ഇനായത്തുള്ള സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു ജസ്‌റ്റിസ് എം. നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം. ഇക്കാരണത്താല്‍ കേസ് റദ്ദാക്കാനും ബെഞ്ച് ഉത്തരവിട്ടു.

വിവര സാങ്കേതിക നിയമത്തിലെ സെക്ഷൻ 67 ബി-യിൽ പറഞ്ഞിരിക്കുന്നത് പ്രകാരം കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ തയ്യാറാക്കുന്നതിനും ഇലക്‌ട്രോണിക് ഉപകരണങ്ങളിലൂടെ അവ പങ്കിടുന്നതിനും ഏതൊരു വ്യക്തിയെയും ശിക്ഷിക്കാം. എന്നാൽ ഇവിടെ ഇനായത്തുള്ള കുട്ടികളുടെ അശ്ലീല വീഡിയോകൾ നിർമിച്ചിട്ടില്ല. മാത്രമല്ല, ഇത് ആരുമായും പങ്കിട്ടിട്ടുമില്ല, അത് കാണുക മാത്രമാണ് ചെയ്‌തത്.

ഇക്കാരണത്താൽ സെക്ഷൻ 67 ബി പ്രകാരം ഇതിനെതിരെ നടപടിയെടുക്കാൻ കഴിയില്ലെന്ന് ബെഞ്ച് പറഞ്ഞു. ഹർജിക്കാരൻ പോൺ വീഡിയോകൾ കാണുന്നുണ്ടെങ്കിലും, ഒരു കുറ്റകൃത്യവും ഇതുവരെ നടത്തിയിട്ടില്ല. അതിനാൽ, ഹർജിക്കാരനെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തതാൽ അത് നിയമത്തിന്റെ ദുരുപയോഗമാകുമെന്ന് ബെഞ്ച് നിരീക്ഷിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക