തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യത്തില്ക്കുടുങ്ങി ക്രിസ്റ്റഫര്‍ ജോയി മരിച്ചത് നഗരസഭയുടെ വീഴ്ചയാണെന്നും മാലിന്യ നീക്കത്തില്‍ പരാജയപ്പെട്ട മേയര്‍ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി കൗണ്‍സിലര്‍മാര്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ ഓഫീസ് ഉപരോധിച്ചു.
രാവിലെ 9.30ന് ബിജെപി നഗരസഭാ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എം.ആര്. ഗോപന്റെയും ജില്ലാപ്രസിഡന്റും പൂജപ്പുര വാര്‍ഡ് കൗണ്‍സിലറുമായ അഡ്വ.വി.വി. രാജേഷിന്റെയും നേതൃത്വത്തില്‍ കൗണ്‍സിലര്‍മാര്‍ മേയറുടെ ഓഫീസ് ഉപരോധിച്ചത്. ഉപരോധവിവരം അറിഞ്ഞതോടെ മേയര്‍ ഓഫീസിലേക്കുള്ള യാത്രമാറ്റി. നഗരസഭ സെക്രട്ടറിയും ഓഫീസിലെത്തിയില്ല.
ജോയിയുടെ മരണത്തിനുത്തരവാദി മേയര്‍ ആര്യാ രാജേന്ദ്രനാണെന്നും മാലിന്യനിര്‍മാര്‍ജനത്തില്‍ ഗുരുതരമായ വീഴ്ച വരുത്തിയ മേയര്‍ രാജിവയ്ക്കണമെന്നും എം.ആര്. ഗോപന് ആവശ്യപ്പെട്ടു. വൈകിട്ട് 5.30നാണ് ബിജെപി ഉപരോധ സമരം അവസാനിപ്പിച്ചത്. നഗരസഭയ്ക്ക് പുറത്ത് യൂത്ത് കോണ്‍ഗ്രസും യൂത്ത്ലീഗും മേയര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: