തിരുവനന്തപുരം:: കേരളത്തില്‍ മദ്യം കിട്ടാന്‍ അവിശേഷിച്ചിരുന്ന മാര്‍ഗ്ഗം കൂടി തുറക്കാന്‍ ആലോചന. മദ്യം വീട്ടിലെത്തിക്കാനുള്ള ആലോചനയിലാണ് സ്വിഗ്ഗി അടക്കമുള്ള ഓണ്‍ലൈന്‍ ഡെലിവറി കമ്പനികള്‍.
ഇപ്പോള്‍ കേരളം, ന്യൂദല്‍ഹി, കര്‍ണ്ണാടക, ഹരിയാന, തമിഴ്നാട്, പഞ്ചാബ്, ഗോവ എന്നീ സംസ്ഥാനങ്ങളാണ് പദ്ധതികള്‍ നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. ബിയര്‍, വൈന്‍, റം, വിസ്കി, വോഡ്ക എന്നിവ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്താല്‍ വീട്ടില്‍ എത്തിച്ച് കൊടുക്കാനാണ് പദ്ധതി.
. കോവിഡ് കാലത്ത് ഹോട്ടല്‍ ഭക്ഷണത്തിനുള്ള ആവശ്യക്കാര്‍ കുറഞ്ഞപ്പോള്‍ പിടിച്ചുനില്‍ക്കാനാണ് ഭക്ഷണം പോലെ ഓണ്‍ലൈന്‍ ഓര്‍ഡര്‍ വഴി മദ്യവും വീടുകളില്‍ എത്തിച്ചുകൊടുക്കുന്ന സേവനം സ്വിഗ്ഗിയും സൊമാറ്റോയും ബിഗ് ബാസ്കറ്റും ആരംഭിച്ചിരുന്നു. ചില മെട്രോ നഗരങ്ങളില്‍ നടപ്പിലാക്കിയ ഈ പദ്ധതി വന്‍വിജയമായിരുന്നു. അക്കാലത്ത് ഒഡിഷയിലും ബംഗാളിലും മദ്യത്തിന്റെ ഓണ്‍ലൈന്‍ ഡെലിവറി അനുവദിച്ചിരുന്നു.
മദ്യത്തിന്റെ ലഭ്യത കൂടിയാല്‍ അത് ജനം കൂടുതല്‍ ഉപയോഗിക്കും എന്ന് മദ്യവര്ജ്ജനക്കാര് സാധാരണ പറയുന്ന തത്വമാണ്. കേരളത്തില്‍ ഇടത് സര്‍ക്കാര്‍ ഭരണത്തില്‍ ഏറിയ ശേഷം ഇപ്പോഴും വരുമാനം കൂടുതല്‍ ലഭിക്കുന്ന വഴിയായി മദ്യം അവശേഷിക്കുന്നു എന്നത് വലിയ വിരോധാഭാസവും മൂല്യത്തകര്‍ച്ചയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: