തിരുവനന്തപുരം: സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഓഫറുകള്‍ ഉള്‍പ്പെടെ വിവിധ പാക്കേജുകള്‍ നടപ്പാക്കാന്‍ സപ്ലൈകോ 500 കോടി രൂപ ആവശ്യപ്പെട്ടെങ്കിലും സംസ്ഥാന ധനവകുപ്പ് അനുവദിച്ചത് 100 കോടി രൂപ. സപ്ലൈകോയ്ക്ക് സാധനങ്ങള്‍ നല്കിയ വിതരണക്കാര്‍ക്ക് മാത്രം 650 കോടിയിലേറെ രൂപ കുടിശികയുള്ളപ്പോഴാണ് ഈ തുച്ഛമായ സഹായം. സപ്ലൈകോ വില്‍പ്പനശാലകള്‍ വഴി ഇപ്പോഴും എല്ലാ സാധനങ്ങളും ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. ഈ സാഹചര്യത്തിലാണ് സപ്ലൈകോ അടിയന്തര സഹായം തേടിയത് . ഓണം പൊലിപ്പിക്കാനും സാധനങ്ങള്‍ 35% വരെ വിലകുറച്ച് വിതരണം ചെയ്യുന്നതിനും കൂടിയാണ് ഈ സഹായം എന്നാണ് മന്ത്രി പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: