എറണാകുളം : എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ഗുരുവായൂര്‍ മമ്മിയൂര്‍ സ്വദേശി സുരേഷ് ജോര്‍ജ് മരിച്ചു. 62 വയസായിരുന്നു.
കോട്ടപ്പടി ജീംനേഷ്യത്തിലെ ട്രൈനറായിരുന്നു സുരേഷ് ജോര്‍ജ്. പാവറട്ടി സ്കൂളിലെ ഹിന്ദി അധ്യാപകനാണ്.
മിസ്റ്റര്‍ തൃശൂര്‍, മിസ്റ്റര്‍ കാലിക്കറ്റ് സര്‍വകലാശാല, മിസ്റ്റര്‍ കേരള പട്ടങ്ങള്‍ നേടിയിട്ടുണ്ട്. കഴിഞ്ഞയാഴ്ചയാണ് സുരേഷിന് എലിപ്പനി സ്ഥിരീകരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെ ആയിരുന്നു മരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: