നാഗ്പൂര്‍: രാഷ്‌ട്ര താത്പര്യം മുന്‍നിര്‍ത്തി ഓരോ വ്യക്തിയും തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ നിറവേറ്റണമെന്ന് രാഷ്‌ട്ര സേവികാ സമിതി പ്രമുഖ സഞ്ചാലിക വി. ശാന്തകുമാരി.
എല്ലാത്തരം പ്രശ്‌നങ്ങള്‍ക്കും സ്വയം പരിഹാരം കണ്ടെത്തുന്ന സമാജത്തെയാണ് നമുക്ക് സൃഷ്ടിക്കേണ്ടത്. അതിന് കൂടുതല്‍ സമയം, കൂടുതല്‍ ഊര്‍ജിതമായി പ്രവര്‍ത്തിക്കണം, ശാന്തക്ക പറഞ്ഞു. രേശിം ബാഗ് സ്മൃതി മന്ദിരത്തില്‍ മൂന്ന് ദിവസമായി നടക്കുന്ന സേവികാ സമിതി അഖില ഭാരതീയ കാര്യകാരിണി യോഗത്തില്‍ സമാപന സന്ദേശം നല്കുകയായിരുന്നു ശാന്തകുമാരി.
ലോകമാതാ അഹല്യാ ബായി ഹോള്‍ക്കറുടെ മുന്നൂറാം ജന്മവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് മൂന്നൂറ് വ്യത്യസ്ത പരിപാടികള്‍ നടത്തും. വിദ്യാര്‍ത്ഥികളിലും യുവാക്കളിലും അഹല്യാ ബായിയുടെ ജീവിതം എത്തിക്കും. അതിനായി വിവിധ മത്സരങ്ങളും സംഘടിപ്പിക്കും.
രാഷ്‌ട്രമാണെല്ലാം എന്ന വിഷയത്തില്‍ അഖില ഭാരതീയ കാര്യകാരി യോഗം പ്രമേയം അംഗീകരിച്ചു. കുടുംബ മൂല്യങ്ങളെ മുറുകെപ്പിടിച്ച് രാഷ്‌ട്രത്തിനായി മുന്നേറാന്‍ പ്രമേയം ആഹ്വാനം ചെയ്തു.
ഭാരതജനാധിപത്യ ചരിത്രത്തിലെ ഇരുണ്ട അധ്യായമാണ് അടിയന്തരാവസ്ഥയെന്നും ഇനിയൊരിക്കലും അത് ആവര്‍ത്തിക്കാന്‍ പാടില്ലെന്നും യോഗം അഭിപ്രായപ്പെട്ടു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ജൂണ്‍ 25 സംവിധാന്‍ ഹത്യാ ദിനമായി ആചരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ സേവികാ സമിതി സ്വാഗതം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: