തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ചികിത്സാ ചിലവിനത്തില്‍ 2,35,967 രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 13 മുതല്‍ 17 വരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ചികിത്സയ്‌ക്കാണ് തുക അനുവദിച്ചത്.
നേരത്തേ തുക അനുവദിക്കണമെന്ന് കാട്ടി ശിവശങ്കര്‍ മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയിരുന്നു. ലൈഫ് മിഷന്‍ കേസില്‍ അറസ്റ്റിലായ ശിവശങ്കര്‍ നിലവില്‍ ജാമ്യത്തിലാണ്.
ആരോഗ്യ കാരണങ്ങള്‍ പരിഗണിച്ചാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. സ്വര്‍ണക്കടത്ത് കേസിലുള്‍പ്പെടെ ആരോപണ വിധേയനാണ് ശിവശങ്കര്‍.















