കാസര്‍ഗോഡ്: ബേക്കലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി
പോയി പീഡിപ്പിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ മാസം ആണ് സംഭവമെങ്കിലും ഇപ്പോഴാണ് പുറത്തുവരുന്നത്.
റോഡിലൂടെ നടന്നു പോവുകയായിരുന്ന 11കാരിയെ തട്ടിക്കൊണ്ടു പോയി ഒരു കടമുറിയില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു. വായില്‍ ഷാള്‍ തിരുകിയ ശേഷമായിരുന്നു പീഡനം.
വയറുവേദനയെ തുടര്‍ന്ന് കുട്ടി ബന്ധുവിനോട് വിവരം പറഞ്ഞതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. വൈദ്യപരിശോധനയില്‍ പീഡനം നടന്നെന്ന് സ്ഥിരീകരിച്ചു.
പൊലീസ് കുട്ടിയുടെ രഹസ്യ മൊഴി രേഖപ്പടുത്തി. പോക്സോ വകുപ്പ് പ്രകാരം ബേക്കല്‍ പൊലീസ് കേസെടുത്തു. പ്രതിയെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. പ്രദേശത്തെ സിസിടിവി കാമറകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്..
പ്രതികരിക്കാൻ ഇവിടെ എഴുതുക: