തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ഒപി ബ്ലോക്കില്‍ ഓര്‍ത്തോ വിഭാഗത്തിന് സമീപമുള്ള ലിഫ്റ്റില്‍ രോഗി കുടുങ്ങിയ സംഭവത്തില്‍ രണ്ട് ലിഫ്റ്റ് ഓപ്പറേറ്റര്‍മാരെയും ഡ്യൂട്ടി സാര്‍ജന്റിനെയും സസ്പെന്‍ഡ് ചെയ്തു.അന്വേഷണവിധേയമായാണ് സസ്പന്ഷന്.
അടിയന്തരമായി അന്വേഷിച്ച് നടപടിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, പ്രിന്‍സിപ്പാള്‍, സൂപ്രണ്ട് എന്നിവരുള്‍പ്പെട്ട സംഘം നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി. ചികിത്സയ്ക്കെത്തിയ തിരുമല സ്വദേശി രവീന്ദ്രന് നായര്‍ ആണ് ലിഫ്റ്റില്‍ കുടുങ്ങിയത്. ശനിയാഴ്ച രാവിലെ 11 മണിക്ക് ലിഫ്റ്റില്‍ കയറിയ രവീന്ദ്രന് നായരെ തിങ്കളാഴ്ച രാവിലെ ആറുമണിക്കാണ് കണ്ടെത്തിയത്.
രവീന്ദ്രന് നായരെ കാണാതായെന്ന് കാട്ടി കുടുംബം മെഡിക്കല്‍ കോളേജ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.തിങ്കളാഴ്ച രാവിലെ ലിഫ്റ്റ് ഓപ്പറേറ്റര്‍ എത്തി തുറന്നപ്പോഴാണ് രവീന്ദ്രന് നായരെ ലിഫ്റ്റിനുള്ളില്‍ കണ്ടത്. ലിഫ്റ്റിന് തകരാര്‍ ഉണ്ടെന്ന് മുന്നറിയിപ്പ് എഴുതി വെച്ചിരുന്നില്ലെന്നാണ് കുടുംബം കുറ്റപ്പെടുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: