ന്യൂദല്‍ഹി: ക്രിമിനലുകള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ അടച്ചുകൊണ്ടുള്ള പുതിയ ക്രിമിനല്‍ നിയമം ഒരു വിഭാഗം അഭിഭാഷകര്‍ക്ക് തലവേദനയാകുന്നു. ക്രിമിനലുകളെ രക്ഷിക്കാന്‍ ഇവര്‍ തിങ്കളാഴ്ച തെരുവിലിറങ്ങി.
ഈ നിയമത്തിലെ 187(3) വിഭാഗമാണ് അഭിഭാഷകരെ പ്രകോപിതരാക്കുന്നത്. കാരണം ഈ വകുപ്പ് ക്രിമിനലുകള്‍ക്ക് എന്ത് കുറ്റം ചെയ്താലും എളുപ്പം ജാമ്യമെടുത്ത് പുറത്തിറങ്ങാനുള്ള പഴുതാണ് അടക്കുന്നത്.
നേരത്തെ 15 ദിവസം ക്രിമിനലിനെ പൊലീസിന് കസ്റ്റഡിയില്‍ വെയ്ക്കാമായിരുന്നു. എന്നാല്‍ പുതിയ ക്രിമിനല്‍ നിയമം 15 ദിവസത്തിന് പകരം 60 മുതല്‍ 90 ദിവസം വരെ ക്രിമിനലിനെ കസ്റ്റഡിയില്‍ വെയ്ക്കാനുള്ള സ്വാതന്ത്ര്യം പൊലീസിന് അനുവദിക്കുന്നു. ഇത് ക്രൂരമാണെന്ന് പണിമുടക്കിയ അഭിഭാഷകര്‍ പറയുന്നു.
രാഷ്ട്രീയക്കാര്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് എളുപ്പം പ്രതികളെ പുറത്തിറക്കുന്ന പതിവ് ഇല്ലാതാക്കുകയായിരുന്നു പുതിയ ക്രിമിനല്‍ നിയമത്തിലെ ലക്ഷ്യം. അങ്ങിനെയെങ്കില്‍ ക്രിമിനലായ ഒരാള്‍ക്ക് കുറ്റം ചെയ്യാന്‍ ഭയമുണ്ടാകും. ഈ ഭയം ക്രിമിനലിനുള്ളില്‍ ഉണര്‍ത്തുകയായിരുന്നു പുതിയ ക്രിമിനല്‍ നിയമത്തിന്റെ ലക്ഷ്യം. ഇത് ഇല്ലാതാക്കാനായിരുന്നു ഒരു വിഭാഗം അഭിഭാഷകരുടെ ലക്ഷ്യം.
ജൂണ്‍ 30നാണ് പഴയ ക്രിമിനല്‍ നിയമം അസാധുവാക്കി പുതിയ ക്രിമിനല്‍ നിയമം കൊണ്ടുവന്നത്. 164 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ ശിക്ഷാനിയമം അടക്കമുള്ള (ഐപിസി) മൂന്ന് നിയമങ്ങള്‍ അന്ന് ഇല്ലാതായി.പഴയ ക്രിമിനല്‍ നിയമത്തിന് പകരം വന്ന ഭാരതീയ നാഗരിക് സുരക്ഷാസംഹിതയിലാണ് മാറ്റം വരുത്തണമെന്ന് അഭിഭാഷകര്‍ ആവശ്യപ്പെട്ട് ജൂലായ് 15 തിങ്കളാഴ്ച ജോലി ബഹിഷ്കരിച്ച് സമരം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: